---
title: "മാഹി സെൻ്റ് തെരേസാ ദേവാലയം ഇനി വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്ക"
english_title: "Mahi St. Teresa's Church is now the first basilica in North Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171242/mahi-st-teresas-church-is-now-the-first-basilica-in-north-kerala"
published_at: "2023-12-22T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65850b16b34b1_Untitled-2_copy.jpg"
keywords: []
---

# മാഹി സെൻ്റ് തെരേസാ ദേവാലയം ഇനി വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്ക

> **Lead Summary:** **മാഹി: ** വടക്കൻ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രത്തെ ഫ്രാൻസിസ് മാർപ്പാപ്പാ ഉയർത്തിയതോടെ ഇനി ഈ തീർഥാടന കേന്ദ്രം മാഹി സെൻ്റ് തെരേസാസ് ബസിലിക്ക ദേവാലയം എന്ന നാമധേയത്തിലായിരിക്കും അറിയപ്പെടുകയെന്ന് ഇടവക വികാരി വിൻസെൻ്റ് പുളിക്കൽ പറഞ്ഞു.

## Article Content

**മാഹി: ** വടക്കൻ കേരളത്തിലെ പ്രഥമ ബസിലിക്കയായി കോഴിക്കോട് രൂപതയിലെ മാഹി അമ്മ ത്രേസ്യ തീർഥാടന കേന്ദ്രത്തെ ഫ്രാൻസിസ് മാർപ്പാപ്പാ ഉയർത്തിയതോടെ ഇനി ഈ തീർഥാടന കേന്ദ്രം മാഹി സെൻ്റ് തെരേസാസ് ബസിലിക്ക ദേവാലയം എന്ന നാമധേയത്തിലായിരിക്കും അറിയപ്പെടുകയെന്ന് ഇടവക വികാരി വിൻസെൻ്റ് പുളിക്കൽ പറഞ്ഞു.

കേരളത്തിലെ പതിനൊന്നാമത്തെ ബസിലിക്ക പള്ളിയാണിത്. കഴിഞ്ഞ നവമ്പർ മാസം 21 നാണ് ഈ പദവിയിലേക്ക് ഉയർന്നത്. ഇനി വർഷാ വർഷം 21 ന് വാർഷികാഘോഷ പരിപാടികൾ നടക്കും - 24 ന് ഞായറാഴ്ച രാവിലെ 9 ന് കോഴിക്കോട് രുപതാ ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ ദേവാലയത്തിലെത്തുമെന്നും ഇടവക വികാരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171242/mahi-st-teresas-church-is-now-the-first-basilica-in-north-kerala)