---
title: "പാനൂരിൽ മുസ്ലിം ലീഗിന് തലവേദനയായി വിഭാഗിയത ; പാനൂർ നഗരസഭാ വൈസ് പ്രസിഡണ്ട് അലിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതൃത്വം."
english_title: "Sectarianism has become a headache for the Muslim League in Panur;The leadership has registered a strong protest in the incident of Panur municipal vice president Ali being assaulted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171232/sectarianism-has-become-a-headache-for-the-muslim-league-in-panurthe-leadership-has-registered-a-strong-protest-in-the-incident-of-panur-municipal-vice-president-ali-being-assaulted"
published_at: "2023-12-22T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6584f96b16f31_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗിന് തലവേദനയായി വിഭാഗിയത ; പാനൂർ നഗരസഭാ വൈസ് പ്രസിഡണ്ട് അലിക്ക് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി നേതൃത്വം.

> **Lead Summary:** **പാനൂർ: **പാനൂരിൽ മുസ്ലിം ലീഗിലെ വിഭാഗീയത ഒടുവിൽ കലാശിച്ചത് അക്രമത്തിൽ. മുസ്ലീം ലീഗ് പാനൂർ മുനിസിപ്പൽ വൈസ് പ്രസിഡണ്ടും, നാലാം വാർഡ് പ്രസിഡണ്ടുമായ എലാങ്കോട് നങ്ങാറത്ത് അലി, പറമ്പത്ത് റാഷിദ്, എന്നിവർക്കാണ് പരിക്കേറ്റത്. മുസ്ലീം ലീഗ് നാലാം വാർഡ് വാട്‌സ് അപ്പ് ഗ്രൂപ്പിൽ വിഭാഗീയതയുടെ പേരിൽ ചിലരെ ഉൾപ്പെടുത്താതെ മാറ്റി നിർത്തിയത് ചോദ്യം ചെയ്‌തതാണ് അക്രമത്തിൽ കലാശിച്ചതത്രെ.

## Article Content

**പാനൂർ: **പാനൂരിൽ മുസ്ലിം ലീഗിലെ വിഭാഗീയത ഒടുവിൽ കലാശിച്ചത് അക്രമത്തിൽ. മുസ്ലീം ലീഗ് പാനൂർ മുനിസിപ്പൽ വൈസ് പ്രസിഡണ്ടും, നാലാം വാർഡ് പ്രസിഡണ്ടുമായ എലാങ്കോട് നങ്ങാറത്ത് അലി, പറമ്പത്ത് റാഷിദ്, എന്നിവർക്കാണ് പരിക്കേറ്റത്. മുസ്ലീം ലീഗ് നാലാം വാർഡ് വാട്‌സ് അപ്പ് ഗ്രൂപ്പിൽ വിഭാഗീയതയുടെ പേരിൽ ചിലരെ ഉൾപ്പെടുത്താതെ മാറ്റി നിർത്തിയത് ചോദ്യം ചെയ്‌തതാണ് അക്രമത്തിൽ കലാശിച്ചതത്രെ.

വീട്ടിലേക്ക് പോകും വഴി വൈദ്യർ പീടികയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വാഹനത്തിൽ നിന്നും ഇറങ്ങിയ തന്നെ പറമ്പത്ത് റാഷിദും, ആബിദും കണ്ടാലറിയാവുന്നവരുംചേർന്ന് മർദ്ധിക്കുകയായിരുന്നുവെന്ന് ലീഗ് നേതാവ് അലി പറയുന്നു. അലിയെ പാനൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേ സമയം ലീഗ് നേതാവ് മർദ്ധിച്ചു എന്നാരോപിച്ച് പറമ്പത്ത് റാഷിദിനെ തലശേരിയിലെ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവ് അലിയെ വൈദ്യർ പീടികയിൽ വെച്ച് തടഞ്ഞു നിറുത്തി മർദ്ധിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും,നിയമ നടപടി സ്വീകരിക്കണമെന്നും, അക്രമത്തിൽ മുസ്ലീം ലീഗ് ശക്തമായി പ്രതിഷേധിക്കുന്നതായും മണ്ഡലം പ്രസിഡണ്ട് പി.പി.എ. സലാം, ജനറൽ സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171232/sectarianism-has-become-a-headache-for-the-muslim-league-in-panurthe-leadership-has-registered-a-strong-protest-in-the-incident-of-panur-municipal-vice-president-ali-being-assaulted)