---
title: "ഇന്ന് രാത്രി പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ചുമായി  കോൺഗ്രസ്; റോഡ് ഉപരോധിക്കാൻ സാധ്യത, വാഹന യാത്രികർ ശ്രദ്ധിക്കുക."
english_title: "Congress with night march to Panur police station tonight;Motorists beware of possible road closures."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/171107/congress-with-night-march-to-panur-police-station-tonightmotorists-beware-of-possible-road-closures"
published_at: "2023-12-21T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658420fbf3b5a_Untitled-2_copy.jpg"
keywords: []
---

# ഇന്ന് രാത്രി പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ചുമായി  കോൺഗ്രസ്; റോഡ് ഉപരോധിക്കാൻ സാധ്യത, വാഹന യാത്രികർ ശ്രദ്ധിക്കുക.

> **Lead Summary:** പാനൂർ: പാനൂരിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിലും, റോഡ് ഉപരോധത്തിലും കേസെടുത്തതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തും.

## Article Content

പാനൂർ: പാനൂരിൽ കഴിഞ്ഞ ദിവസം നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിലും, റോഡ് ഉപരോധത്തിലും കേസെടുത്തതിൽ പ്രതിഷേധിച്ച് പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് നൈറ്റ് മാർച്ച് നടത്തും.

രാത്രി 7.30 ഓടെ പ്രവർത്തകരും നേതാക്കളും സ്റ്റേഷനിലേക്ക് പ്രകടനമായെത്തും. മാർച്ചിനെ നേരിടാൻ പൊലീസും തയ്യാറെടുത്തു കഴിഞ്ഞു. പാനൂർ - പാറാട് റോഡിൽ ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാം വള്ളി നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/171107/congress-with-night-march-to-panur-police-station-tonightmotorists-beware-of-possible-road-closures)