---
title: " #crime branch |   ചൊക്ലിയിലെ ഷഫ്‌ന ഷെറിന്റെ മരണം ; ലോക്കൽ പൊലീസിൻ്റെ  അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം, കേസ്  ക്രൈംബ്രാഞ്ചിന് "
english_title: "#Death of #Shafna Sher of #ChokliThe #family is not satisfied with the investigation of the# local police, the# case is to the #crime branch"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170966/death-of-shafna-sher-of-choklithe-family-is-not-satisfied-with-the-investigation-of-the-local-police-the-case-is-to-the-crime-branch"
published_at: "2023-12-21T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583bb2e7d63c_download_(1).jpg"
keywords: []
---

#  #crime branch |   ചൊക്ലിയിലെ ഷഫ്‌ന ഷെറിന്റെ മരണം ; ലോക്കൽ പൊലീസിൻ്റെ  അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം, കേസ്  ക്രൈംബ്രാഞ്ചിന് 

> **Lead Summary:** **ചൊക്ലി: ** ചൊക്ലി പുല്ലൂക്കരയിൽ ഭർതൃവീട്ടിലെ കിണറ്റിൽ ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഷഫ്ന ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവ്.

## Article Content

**ചൊക്ലി: ** ചൊക്ലി പുല്ലൂക്കരയിൽ ഭർതൃവീട്ടിലെ കിണറ്റിൽ ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഷഫ്ന ഷെറിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവ്.

ലോക്കൽ പൊലീസിൻ്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന കുടുംബത്തിൻ്റെ പരാതിയിലാണ് നടപടി. മുങ്ങിമരണമാണെന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അസി. പ്രൊഫ. ഡോ. ശ്രീനാഥ് എസ്. നായർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഷഫ്‌നയുടെ ശരീരത്തിൽ 25 ഓളം മുറിവുകളും, ചതവുകളും ഉണ്ടെന്നും കുളിമുറിയിൽ നിന്ന് രക്തംപുരണ്ട കത്തി പോലീസ് കണ്ടെത്തിയെ ന്നും കാണിച്ച് ഷഫ്‌നയുടെ മാതാവ് ആശാരി പുളിക്കൽ ഷാഹിദ പോലീസിന് പരാതി നൽകിയിരുന്നു.

ചൊക്ലി പോലീസ് ഇൻസ്പെക്ടർ സി. ഷാജുവിന്റെ മേൽനോട്ടത്തിലായിരുന്നു ഇതുവരെ അന്വേഷണം നടന്നത്. ഡിസംബർ 10ന് പാനൂർ നഗരസഭയിലെ പുല്ലൂക്കര കാരപ്പൊയിൽ പുത്തലത്ത് വീട്ടിലെ റയീസിന്റെ വീട്ടുകിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അന്നു തന്നെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170966/death-of-shafna-sher-of-choklithe-family-is-not-satisfied-with-the-investigation-of-the-local-police-the-case-is-to-the-crime-branch)