---
title: "പൊലീസ് സ്റ്റേഷൻ  മാർച്ചും, റോഡ്  ഉപരോധവും ; പാനൂരിൽ  8 കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ 60 പേർക്കെതിരെ കേസ്"
english_title: "Police station march and road blockade;Case against 60 people including 8 Congress leaders in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170907/police-station-march-and-road-blockadecase-against-60-people-including-8-congress-leaders-in-panur"
published_at: "2023-12-20T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65831af6ecdc6_Untitled-2_copy.jpg"
keywords: []
---

# പൊലീസ് സ്റ്റേഷൻ  മാർച്ചും, റോഡ്  ഉപരോധവും ; പാനൂരിൽ  8 കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ 60 പേർക്കെതിരെ കേസ്

> **Lead Summary:** **പാനൂർ: **പാനൂരിൽ ഇന്ന് നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിലും, റോഡ് ഉപരോധത്തിലും നേതാക്കന്മാർ ഉൾപ്പടെ 60 പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

## Article Content

**പാനൂർ: **പാനൂരിൽ ഇന്ന് നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിലും, റോഡ് ഉപരോധത്തിലും നേതാക്കന്മാർ ഉൾപ്പടെ 60 പേർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു.

ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി സാജു, ബ്ലോക്ക് കോൺഗ്രസ് പ്രസി.കെ.പി ഹാഷിം ഉൾപ്പടെ 8 കോൺഗ്രസ് നേതാക്കൾക്കെതിരെയും, പ്രവർത്തകർക്കെതിരെയുമാണ് കേസ്. സ്റ്റേഷനിലേക്ക് മാർച്ച് എന്നത് മാത്രമാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പ്രവർത്തകർ റോഡ് ഉപരോധിക്കുകയായിരുന്നു.

അര മണിക്കൂറോളം ഉപരോധം തുടർന്നതോടെ പാനൂർ - പാറാട് റൂട്ടിൽ ഗതാഗതം സ്തംഭിച്ചിരുന്നു. വിസ്മയ കൊലപാതക കേസുമായി ബന്ധപ്പെട്ട് സി ഐ എം പി ആസാദ് കോടതിയിലായതിനാൽ തലശേരി സി.ഐ അനിലിനായിരുന്നു ചുമതല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170907/police-station-march-and-road-blockadecase-against-60-people-including-8-congress-leaders-in-panur)