---
title: "വളയത്ത് ബിജെപി പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി ; പിന്നിൽ വ്യക്തിവിരോധമെന്ന് പൊലീസ്"
english_title: "In Valayat, a BJP worker was called out of his house and cut The police said personal enmity was behind it."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170755/in-valayat-a-bjp-worker-was-called-out-of-his-house-and-cut-the-police-said-personal-enmity-was-behind-it"
published_at: "2023-12-20T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582a066a707e_65826b0b7d635_voilence.jpg"
keywords: []
---

# വളയത്ത് ബിജെപി പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി ; പിന്നിൽ വ്യക്തിവിരോധമെന്ന് പൊലീസ്

> **Lead Summary:** വളയത്ത് ബിജെപി പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി ; പിന്നിൽ വ്യക്തിവിരോധമെന്ന് പൊലീസ്.

## Article Content

വളയത്ത് ബിജെപി പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി ; പിന്നിൽ വ്യക്തിവിരോധമെന്ന് പൊലീസ്.

നാദാപുരം വളയത്ത് ബി ജെ പി പ്രവർത്തകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്പിച്ചു. വളയം ചെക്കോറ്റയിലെ നാറക്കുന്നുമ്മൽ പ്രശാന്തി (34) നാണ് വെട്ടേറ്റത്.

വളയത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കരുവാൻ കണ്ടി കുമാരനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുനിയിൽ ഗിരീഷന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. വളയം പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം.

ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെ വീട്ടിൽ ഇരിക്കുകയായിരുന്ന പ്രശാന്തിനെ വിളിച്ച് റോഡിലേക്ക് വരുത്തിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള വെട്ടേറ്റ് കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യക്തി വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് ബി ജെ പി വളയം പഞ്ചായത്ത് നേതൃത്വം വ്യക്തമാക്കി. പരിക്ക് ഗുരുതരമായതിനാൽ പ്രശാന്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170755/in-valayat-a-bjp-worker-was-called-out-of-his-house-and-cut-the-police-said-personal-enmity-was-behind-it)