---
title: "#Hirich|  പേടി വേണ്ട ; ഹൈറിച്ചിൻ്റെ പ്രവർത്തനങ്ങൾ 29 മുതൽ പുന:രാരംഭിക്കുമെന്ന് ശ്രീനയുടെ  സർക്കുലർ"
english_title: "Fear not;Shrina's circular said that Hirich's operations will resume from 29th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170592/fear-notshrinas-circular-said-that-hirichs-operations-will-resume-from-29th"
published_at: "2023-12-19T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a816e907a_Untitled-1_copy.jpg"
keywords: []
---

# #Hirich|  പേടി വേണ്ട ; ഹൈറിച്ചിൻ്റെ പ്രവർത്തനങ്ങൾ 29 മുതൽ പുന:രാരംഭിക്കുമെന്ന് ശ്രീനയുടെ  സർക്കുലർ

> **Lead Summary:** ****** കേസുകളിൽ പെട്ടുഴലുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പ്രവർത്തനങ്ങൾ ഡിസംബർ 29 മുതൽ പുനഃരാരംഭിക്കുമെന്ന് ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശ്രീനയുടെ സർക്കുലർ.

## Article Content

****** കേസുകളിൽ പെട്ടുഴലുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പ്രവർത്തനങ്ങൾ ഡിസംബർ 29 മുതൽ പുനഃരാരംഭിക്കുമെന്ന് ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശ്രീനയുടെ സർക്കുലർ.

ഇന്നാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. ഹൈറിച്ചിൽ പണം മുടക്കിയ ഇടപാടുകാർ ആശങ്കയിൽ കഴിയുമ്പോഴാണ് ശ്രീനയുടെ സർക്കുലർ പുറത്തു വന്നത്. ഹൈറിച്ച് ഗ്രൂപ്പുകളിലാണ് സർക്കുലർ പ്രചരിക്കുന്നത്. സർക്കുലറിൻ്റെ പൂർണ രൂപം. പ്രിയപ്പെട്ട ഹൈറിച്ച് ഉപഭോക്താക്കളെ, കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും 2023 ഡിസംബർ 29-ന് വീണ്ടും ആരംഭിക്കും.

പ്രതിസന്ധികളിലൂടെ കടന്നു പോയ കഴിഞ്ഞ നാളുകളിൽ ഹൈറിച്ച് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്‌മെന്റിനും ടീമിനും പൂർണ പിന്തുണ അറിയിക്കുകയും എല്ലാ സഹായങ്ങൾക്കും മുന്നിട്ടിറങ്ങുകയും ചെയ്‌ത ഹൈറിച്ച് കുടുംബങ്ങൾക്കും, പൊതു ജനങ്ങൾക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപെടുത്തുന്നു. നാളിത് വരെ നിങ്ങൾ നൽകിയ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170592/fear-notshrinas-circular-said-that-hirichs-operations-will-resume-from-29th)