---
title: "വടകര ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം"
english_title: "A scooter rider met a tragic end in a car accident near the Vadakara Tannakulangara temple."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170581/a-scooter-rider-met-a-tragic-end-in-a-car-accident-near-the-vadakara-tannakulangara-temple"
published_at: "2023-12-19T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a11b0781e_65817a2c817f4_death_3.jpg"
keywords: []
---

# വടകര ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **വടകര: **വടകര ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോട്ടപ്പള്ളി ഇല്ലത്ത് താഴക്കുനിയിൽ ശശീന്ദ്രനാണ് മരിച്ചത്.

## Article Content

**വടകര: **വടകര ചെമ്മരത്തൂർ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കോട്ടപ്പള്ളി ഇല്ലത്ത് താഴക്കുനിയിൽ ശശീന്ദ്രനാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മകളെ വടകരയിലെ ജോലിസ്ഥലത്ത് എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്.

ഏത് വാഹനമാണ് ഇടിച്ചതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിരുന്നില്ല. സ്ഥലത്തെത്തിയ വടകര പോലീസ് നടത്തിയ അന്വേഷണത്തിൽ ജീപ്പാണ് അപകടം വരുത്തിയതെന്ന് കണ്ടെത്തി. ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170581/a-scooter-rider-met-a-tragic-end-in-a-car-accident-near-the-vadakara-tannakulangara-temple)