---
title: "സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹാനയുടെ മരണത്തിൽ മതപണ്ഡിതർ പുലർത്തുന്ന മൗനം അപകടകരമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ"
english_title: "Dr. who committed suicide on account of dowry.Speaker Adv said that the silence of religious scholars on Shahana's death is dangerous."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170502/dr-who-committed-suicide-on-account-of-dowryspeaker-adv-said-that-the-silence-of-religious-scholars-on-shahanas-death-is-dangerous"
published_at: "2023-12-19T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581668f86cbf_Untitled-9_copy.jpg"
keywords: []
---

# സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹാനയുടെ മരണത്തിൽ മതപണ്ഡിതർ പുലർത്തുന്ന മൗനം അപകടകരമെന്ന് സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

> **Lead Summary:** ** **സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്‌ത ഡോ. ഷഹാനയുടെ മരണത്തിൽ മത പണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ.

## Article Content

** **സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്‌ത ഡോ. ഷഹാനയുടെ മരണത്തിൽ മത പണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ.

ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം മത നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണ്. വിവാഹം കഴിക്കാനിരുന്ന യുവാവിൻ്റെ മാതാപിതാക്കൾ സ്ത്രീധനം വേണം എന്ന് ആവശ്യപ്പെട്ടപ്പോൾ മതപണ്ഡിതർ മൗനം പാലി ക്കുകയായിരുന്നു.

ഈ മൗനമാണ് യുവതിയുടെ ആത്മഹത്യയിലേക്കെത്തിയത്. സത്യം തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പലപ്പോഴും ഞാൻ വേട്ടയാടപ്പെട്ടിട്ടുണ്ട്. ഏതു മതവിഭാഗത്തിൽ പെട്ടവരായാലും സ്ത്രീധനം ചോദിച്ചെത്തുന്നവരോട് നോ പറയാൻ സമൂഹം തയാറാവണമെന്നും എ.എൻ. ഷംസീർ പറഞ്ഞു. മത പണ്ഡിതർ ഉള്ള സദസായിട്ടു കൂടി നിറഞ്ഞ കൈയ്യടികളോടെയാണ് സ്ത്രീകൾ സ്പീക്കറുടെ വാക്കുകളെ വരവേറ്റത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170502/dr-who-committed-suicide-on-account-of-dowryspeaker-adv-said-that-the-silence-of-religious-scholars-on-shahanas-death-is-dangerous)