---
title: "#accident|  എടക്കാട് ബസും ബൈക്കും കൂട്ടിയിടിച്ചു ; പള്ളൂർ സ്വദേശിയായ  ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം"
english_title: "#Edakkad bus and bike collided;A #bank employee from #Pallur #died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170489/edakkad-bus-and-bike-collideda-bank-employee-from-pallur-died"
published_at: "2023-12-19T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65814c9e88647_Untitled-8_copy.jpg"
keywords: []
---

# #accident|  എടക്കാട് ബസും ബൈക്കും കൂട്ടിയിടിച്ചു ; പള്ളൂർ സ്വദേശിയായ  ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

> **Lead Summary:** മാഹി**: ** എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. മാഹി പള്ളൂർ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻ്റെ മകൻ ശ്രീലേഷ് ആണ് മരിച്ചത്.

## Article Content

മാഹി**: ** എടക്കാട് പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. മാഹി പള്ളൂർ സ്വദേശി പുതിയപറമ്പ് ഹൗസിൽ പത്മനാഭൻ്റെ മകൻ ശ്രീലേഷ് ആണ് മരിച്ചത്.

ഇന്ന് രാവിലെ യാണ് അപകടം. കണ്ണൂർ ഐസിഐസിഐ ബാങ്കിലെ ജീവനക്കാരനായ ശ്രീലേഷ് രാവിലെ പള്ളൂരിലെ വീട്ടിൽ നിന്നും കണ്ണൂരിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്.

കോഴിക്കോടേക്ക് പോകുകയായിരുന്ന ബസ് ശ്രീലേഷ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170489/edakkad-bus-and-bike-collideda-bank-employee-from-pallur-died)