---
title: "സേവാഭാരതി കോട്ടയം ഗ്രാമപഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുക്കളത്തോട്ടം പരിപാടി സംഘടിപ്പിച്ചു."
english_title: "Sevabharati Kottayam Grama Panchayat Samiti organized a kitchen garden program to promote agriculture sector."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170458/sevabharati-kottayam-grama-panchayat-samiti-organized-a-kitchen-garden-program-to-promote-agriculture-sector"
published_at: "2023-12-19T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65813909b127a_Untitled-5_copy.jpg"
keywords: []
---

# സേവാഭാരതി കോട്ടയം ഗ്രാമപഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി അടുക്കളത്തോട്ടം പരിപാടി സംഘടിപ്പിച്ചു.

> **Lead Summary:** ** **സമിതി സെക്രട്ടറി അക്ഷയുടെ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കൂത്തുപറമ്പ് ഖണ്ട് സേവാ പ്രമുഖ സനീഷ് ഓലായിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

** **സമിതി സെക്രട്ടറി അക്ഷയുടെ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം കൂത്തുപറമ്പ് ഖണ്ട് സേവാ പ്രമുഖ സനീഷ് ഓലായിക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു.

യോഗ നിർദ്ദേശം റിട്ടേർഡ് കൃഷി ഓഫീസ്ർ മോഹൻ നൽകി. കോലാവിൽ മാതൃസമിതി സെക്രട്ടറി അശ്വിനി സ്വാഗതവും, സമിതി എക്സിക്യൂട്ടീവ് അംഗം ടി. നിഖിൽ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിത്ത്, തൈ വിതരണവും നടന്നു.

വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള അനുമോദനവും നടന്നു. കുന്നിനിമീത്തൽ എൽപി സ്കൂൾ പ്രധാനാധ്യാപിക കോമളവല്ലി ടീച്ചർ കുട്ടികൾക്ക് സ്നേഹ ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170458/sevabharati-kottayam-grama-panchayat-samiti-organized-a-kitchen-garden-program-to-promote-agriculture-sector)