---
title: "#arrest|  മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും, 25 ഗ്രാം കഞ്ചാവുമായി പാനൂർ സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ ;   വാഹനവും പിടിച്ചെടുത്തു."
english_title: "Residents of Panur caught by Excise with methamphetamine, a deadly drug, and 25 grams of ganja;The vehicle was also seized."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170426/residents-of-panur-caught-by-excise-with-methamphetamine-a-deadly-drug-and-25-grams-of-ganjathe-vehicle-was-also-seized"
published_at: "2023-12-19T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65812724a06bd_Untitled-2_copy.jpg"
keywords: []
---

# #arrest|  മാരക മയക്കുമരുന്നായ മെത്താഫിറ്റമിനും, 25 ഗ്രാം കഞ്ചാവുമായി പാനൂർ സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ ;   വാഹനവും പിടിച്ചെടുത്തു.

> **Lead Summary:** **പാനൂർ**: മാരക മയക്കുമരുന്നുമായി രണ്ടംഗ സംഘത്തെ കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സി. ഷാബു വിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പാനൂർ പുത്തൂർ കുനിയിൽ ഹൗസിൽ ഷഫീർ, കണ്ണങ്കോട് സ്വദേശി കെ. ജംഷീർ എന്നിവരാണ് പിടിയിലായത്.

## Article Content

**പാനൂർ**: മാരക മയക്കുമരുന്നുമായി രണ്ടംഗ സംഘത്തെ കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ സി. ഷാബു വിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പാനൂർ പുത്തൂർ കുനിയിൽ ഹൗസിൽ ഷഫീർ, കണ്ണങ്കോട് സ്വദേശി കെ. ജംഷീർ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 12 ഗ്രാം മെത്താഫിറ്റമിനും , 25 ഗ്രാം കഞ്ചാവും പിടികൂടി. ക്രിസ്‌തുമസ്, പുതുവൽസര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സസ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇരിട്ടി വിളമന കിളിയന്തറയിൽ നടത്തിയ പരിശോധനയി ലാണ് ഇരുവരും കുടുങ്ങിയത്.

കെ.എൽ 58 വി 3179 നമ്പർ കാറിൽ മയക്കുമരുന്നുമായി വരവെയാണ് പിടിയിലായത്. കാറും കസ്റ്റഡിയിലെടുത്തു. പ്രിവൻ്റീവ് ഓഫീസർമാരായ ആർ.പി അബ്‌ദുൾ നാസർ, കെ.സി ഷിബു, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി. പങ്കജാക്ഷൻ, ഇ. സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ ഷാൻ, റിനീഷ് ഓർക്കാട്ടേരി, ഡ്രൈവർ സജീഷ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170426/residents-of-panur-caught-by-excise-with-methamphetamine-a-deadly-drug-and-25-grams-of-ganjathe-vehicle-was-also-seized)