---
title: "പുല്ലൂക്കരയിലെ ഷഫ്ന  ഷെറിൻ്റേത്  മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; ആത്മഹത്യാ പ്രേരണക്ക് അന്വേഷണമാരംഭിച്ച് ചൊക്ലി പൊലീസ്"
english_title: "Postmortem report of Shafna Sherin of Pullukkara says she died by drowning;Chokli Police has started investigating suicide motive"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170326/postmortem-report-of-shafna-sherin-of-pullukkara-says-she-died-by-drowningchokli-police-has-started-investigating-suicide-motive"
published_at: "2023-12-18T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580606bb75b6_download.jpg"
keywords: []
---

# പുല്ലൂക്കരയിലെ ഷഫ്ന  ഷെറിൻ്റേത്  മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; ആത്മഹത്യാ പ്രേരണക്ക് അന്വേഷണമാരംഭിച്ച് ചൊക്ലി പൊലീസ്

> **Lead Summary:** **ചൊക്ലി: ** ചൊക്ലി പുല്ലൂക്കരയിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 26കാരി ഷഫ്ന ഷെറിൻ്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ അസി.പ്രൊഫ. ഡോ. ശ്രീനാഥ് എസ് നായരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

## Article Content

**ചൊക്ലി: ** ചൊക്ലി പുല്ലൂക്കരയിൽ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ 26കാരി ഷഫ്ന ഷെറിൻ്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ അസി.പ്രൊഫ. ഡോ. ശ്രീനാഥ് എസ് നായരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

റിപ്പോർട്ട് തലശേരി സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും, ചൊക്ലി എസ്.ഐക്കും കൈമാറി. റിപ്പോർട്ട് പ്രകാരം ഷഫ്നയുടെ ശരീരത്തിൽ 24 ഓളം മുറിവുകളും, ചതവുകളും ഉണ്ട്. ആയുധമുപയോഗിച്ചുള്ള മുറിവും, വീഴ്ചയിൽ സംഭവിച്ച മുറിവുകളൊ, ചതവുകളൊ ആകാം ഇവയെന്നാണ് നിഗമനം.

കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി പൊലീസ് കണ്ടെത്തിയിരുന്നു. ബലപ്രയോഗം നടന്ന ലക്ഷണങ്ങളൊന്നുമില്ലെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു.

ഇത് ശരിവക്കും വിധമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും. അതേ സമയം ഷഫ്നയുടെ മാതാവ് ഷാഹിദയും, ബന്ധുക്കളും നൽകിയ പരാതികളെ തുടർന്ന് ചൊക്ലി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണയും അന്വേഷണ പരിധിയിൽ വരും. ചൊക്ലി സി.ഐ ഷാജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170326/postmortem-report-of-shafna-sherin-of-pullukkara-says-she-died-by-drowningchokli-police-has-started-investigating-suicide-motive)