---
title: "പള്ളൂരിൽ എ.വി, ഇ.വി, എം.എം ; സ്മൃതി ഉണർത്ത് നടത്തി"
english_title: "AV, EV, MM in Pallur;Smriti did"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170311/av-ev-mm-in-pallursmriti-did"
published_at: "2023-12-18T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658055a0622ad_Untitled-1_copy.jpg"
keywords: []
---

# പള്ളൂരിൽ എ.വി, ഇ.വി, എം.എം ; സ്മൃതി ഉണർത്ത് നടത്തി

> **Lead Summary:** **പള്ളൂർ: **പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ എ.വി, ഇ.വി, എം.എം അനുസ്മരണ പരിപാടിയായ സ്മൃതി ഉണർത്ത് നടത്തി. ഡിസംബറിലെ നഷ്ടമായ മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ മഹത് വ്യക്തികളായിരുന്ന മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരൻ, മുൻ കൗൺസിലർ ഇ.വി.നാരായണൻ,

## Article Content

**പള്ളൂർ: **പള്ളൂർ പ്രിയദർശിനി യുവകേന്ദ്രയുടെ നേതൃത്വത്തിൽ എ.വി, ഇ.വി, എം.എം അനുസ്മരണ പരിപാടിയായ സ്മൃതി ഉണർത്ത് നടത്തി. ഡിസംബറിലെ നഷ്ടമായ മയ്യഴിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ മഹത് വ്യക്തികളായിരുന്ന മുൻ ഡെപ്യൂട്ടി സ്പീക്കർ എ.വി.ശ്രീധരൻ, മുൻ കൗൺസിലർ ഇ.വി.നാരായണൻ,

തൊഴിലാളി നേതാവ് എം.എം.നാണു എന്നിവരുടെ ഓർമ്മ പുതുക്കിയാണ് സ്മൃതി ഉണർത്ത് നടത്തിയത്. പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര ഹാളിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് നിർവ്വഹിച്ചു. യുവകേന്ദ്ര പ്രസിഡണ്ട് അലി അക്ബർ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. എം.പ്രഭാകരൻ മുഖ്യഭാഷണം നടത്തി. കെ.ശ്രീജയൻ, എം.എ.കൃഷ്ണൻ, പി.കെ.ശ്രീധരൻ മാസ്റ്റർ, കെ.വി.ഹരീന്ദ്രൻ, സതീശൻ തെക്കയിൽ, സന്ദീപ്.കെ.വി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170311/av-ev-mm-in-pallursmriti-did)