---
title: "#KPARahimMemorialAward |   കെ.പി.എ റഹിം സ്മാരക പുരസ്കാരം പ്രൊ.ബി.മുഹമ്മദ്  അഹമ്മദിന് ;  ജനവരി 13 ന് പാനൂരിൽ വച്ച് സമ്മാനിക്കുമെന്ന് സ്മൃതി വേദി ഭാരവാഹികൾ "
english_title: "KPA Rahim Memorial Award to Prof. B. Muhammad Ahmed;Smriti Vedi office bearers said that it will be presented on January 13 at Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170187/kpa-rahim-memorial-award-to-prof-b-muhammad-ahmedsmriti-vedi-office-bearers-said-that-it-will-be-presented-on-january-13-at-panur"
published_at: "2023-12-18T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ff6cfb8088_Untitled-1_copy.jpg"
keywords: []
---

# #KPARahimMemorialAward |   കെ.പി.എ റഹിം സ്മാരക പുരസ്കാരം പ്രൊ.ബി.മുഹമ്മദ്  അഹമ്മദിന് ;  ജനവരി 13 ന് പാനൂരിൽ വച്ച് സമ്മാനിക്കുമെന്ന് സ്മൃതി വേദി ഭാരവാഹികൾ 

> **Lead Summary:** **പാനൂർ : **പ്രമുഖ ഗാന്ധിയനും, പ്രഭാഷകനും, എഴുത്തുകാരനുമായ കെ.പി.എ. റഹിമിന്റെ പേരിൽ സ്മൃതി വേദി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരത്തിന് പ്രൊ.ബി.മുഹമ്മദ് അഹമ്മദിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം റഹിം മാസ്റ്റരുടെ അഞ്ചാമത് ചരമ വാർഷിക ദിനമായ ജനവരി 13 ന് പാനൂരിൽ വച്ച് പ്രൊ. മുഹമ്മദ് അഹമ്മദിന് സമ്മാനിക്കും.

## Article Content

**പാനൂർ : **പ്രമുഖ ഗാന്ധിയനും, പ്രഭാഷകനും, എഴുത്തുകാരനുമായ കെ.പി.എ. റഹിമിന്റെ പേരിൽ സ്മൃതി വേദി ഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരത്തിന് പ്രൊ.ബി.മുഹമ്മദ് അഹമ്മദിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം റഹിം മാസ്റ്റരുടെ അഞ്ചാമത് ചരമ വാർഷിക ദിനമായ ജനവരി 13 ന് പാനൂരിൽ വച്ച് പ്രൊ. മുഹമ്മദ് അഹമ്മദിന് സമ്മാനിക്കും.

ടി.പി. ആർ. നാഥ്, പ്രൊ. എ.പി. സുബൈർ, എ.കെ.സുരേശൻ മാസ്റ്റർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മനുഷ്യ സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും സന്ദേശവാഹകനായി ജീവിക്കുന്ന ഗാന്ധിയൻ ചിന്തകനാണ് പ്രൊ. മുഹമ്മദ് അഹമ്മദെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

സുമംഗലി ഓഡിറ്റോറിയത്തിൽ 13 ന്  ഉച്ച 3.30 ന് ചേരുന്ന മഹാ സമ്മേളനത്തിൽ വച്ച് കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ പുരസ്കാര ദാനം നിർവ്വഹിക്കും. അഡ്വ. സുജാതാവർമ്മ മുഖ്യാതിഥിയായിരിക്കും. സമ്മേളനം കെ.മുരളീധരൻ എം.പി. ഉത്ഘാടനം ചെയ്യും. സ്മൃതി വേദി ഭാരവാഹികളായ യാക്കൂബ് എലാങ്കോട്, കെ.സി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ടി.പി.ആർ.നാഥ്, പ്രൊ.എ.പി. സുബൈർ, എ.കെ. സുരേശൻ മാസ്റ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170187/kpa-rahim-memorial-award-to-prof-b-muhammad-ahmedsmriti-vedi-office-bearers-said-that-it-will-be-presented-on-january-13-at-panur)