---
title: "#Theft |   തലശ്ശേരിയിൽ  മോഷണ പരമ്പര തുടരുന്നു ;  തെക്യാവ് ജുമാ മസ്ജിദിൽ ഉസ്താദിന്‍റെ 40,000 രൂപയും,  റാഡോ വാച്ചും കവർന്നു. "
english_title: "Theft continues in #Thalassery;40,000 rupees and a Rado watch of the Ustad were robbed at Tekyaw Juma Masjid."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170149/theft-continues-in-thalassery40000-rupees-and-a-rado-watch-of-the-ustad-were-robbed-at-tekyaw-juma-masjid"
published_at: "2023-12-18T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fe0952e6aa_Untitled-6_copy.jpg"
keywords: []
---

# #Theft |   തലശ്ശേരിയിൽ  മോഷണ പരമ്പര തുടരുന്നു ;  തെക്യാവ് ജുമാ മസ്ജിദിൽ ഉസ്താദിന്‍റെ 40,000 രൂപയും,  റാഡോ വാച്ചും കവർന്നു. 

> **Lead Summary:** ***തലശ്ശേരി: *** തലശ്ശേരിയിൽ വീണ്ടും മോഷണം. ഒവി റോഡ് സംഗമം കവലയിലെ തെക്യാ​വ് ജുമാ മസ്ജിദിലാണ് പുലർച്ചെ മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി നിസ്കാരത്തിനു ശേഷം പുറത്തു പോയ സമയത്തായിരുന്നു മോഷണം നടന്നത്. തിരികെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

## Article Content

***തലശ്ശേരി: *** തലശ്ശേരിയിൽ വീണ്ടും മോഷണം. ഒവി റോഡ് സംഗമം കവലയിലെ തെക്യാ​വ് ജുമാ മസ്ജിദിലാണ് പുലർച്ചെ മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി നിസ്കാരത്തിനു ശേഷം പുറത്തു പോയ സമയത്തായിരുന്നു മോഷണം നടന്നത്. തിരികെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

പൂട്ടിയ മുറിയുടെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. മുറിയിലുണ്ടായിരുന്ന വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന നാൽപ്പതിനായിരം രൂപയും റാഡോ വാച്ചുമാണ് മോഷ്ടാവ് കൊണ്ടു പോയത്. പള്ളിയുടെ നവീകരണത്തിനായി ശേഖരിച്ച പണമാണ് മോഷണം പോയത്. ഉസ്താദിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

അടുത്തിടെ തലശ്ശേരിയിലും സമീപത്തുമായി മോഷണങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസവും പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്നിരുന്നു. ഡിസംബർ രണ്ടാം വാരത്തിൽ തലശ്ശേരിയിൽ പട്ടാപകലാണ് ആളില്ലാത്ത വീട്ടിൽ കവർച്ച നടന്നത്.

ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ കവർന്നത്. നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത വീടുകൾ തമ്മിൽ ഒരു മതിൽ ദൂരം മാത്രമേ ഉള്ളയിടത്താണ് പട്ടാപകൽ മോഷണം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170149/theft-continues-in-thalassery40000-rupees-and-a-rado-watch-of-the-ustad-were-robbed-at-tekyaw-juma-masjid)