---
title: "പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71 കോടി രൂപ കൂടി അനുവദിച്ചു"
english_title: "Disbursement of Pension;Another Rs 71 crore has been allocated to KSRTC"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170134/disbursement-of-pensionanother-rs-71-crore-has-been-allocated-to-ksrtc"
published_at: "2023-12-18T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fd96b73e30_Untitled-5_copy.jpg"
keywords: []
---

# പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71 കോടി രൂപ കൂടി അനുവദിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആർടിസിക്ക്‌ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് വീണ്ടും തുക അനുവദിച്ചു. 71 കോടി രൂപയാണ് അനുവദിച്ചത്. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആർടിസിക്ക്‌ പെൻഷൻ വിതരണത്തിനായി ധനവകുപ്പ് വീണ്ടും തുക അനുവദിച്ചു. 71 കോടി രൂപയാണ് അനുവദിച്ചത്. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു തീരുമാനം

. എന്നാലിതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ധനസഹായമെന്ന നിലയ്ക്ക് പെൻഷൻ വിതരണത്തിന് ആവശ്യമായ തുക കെഎസ്ആർടിസിക്ക് കൈമാറിയിരിക്കുന്നത്.കെഎസ്ആർടിസിക്കായി ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. എന്നാലിപ്പോൾ തന്നെ 1335 കോടി രൂപ ധനവകുപ്പ് കെഎസ്ആർടിസിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170134/disbursement-of-pensionanother-rs-71-crore-has-been-allocated-to-ksrtc)