---
title: "#VayojanaVediPoilurUnit|   വയോജന വേദി പൊയിലൂർ യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ വയോജന സംഗമവും, ആരോഗ്യ ക്ലാസും നടത്തി. "
english_title: "A geriatric meeting and health class were conducted under the auspices of Vayojana Vedi Poilur Unit."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170116/a-geriatric-meeting-and-health-class-were-conducted-under-the-auspices-of-vayojana-vedi-poilur-unit"
published_at: "2023-12-18T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fd13e773dc_Untitled-3_copy.jpg"
keywords: []
---

# #VayojanaVediPoilurUnit|   വയോജന വേദി പൊയിലൂർ യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ വയോജന സംഗമവും, ആരോഗ്യ ക്ലാസും നടത്തി. 

> **Lead Summary:** **പൊയിലൂർ: ** പൊയിലൂർ എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ ഒട്ടേറെ വയോജനങ്ങൾ പങ്കെടുത്തു. വയോജന വേദി സംസ്ഥാന സെക്രട്ടറി വി.പി ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**പൊയിലൂർ: ** പൊയിലൂർ എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ ഒട്ടേറെ വയോജനങ്ങൾ പങ്കെടുത്തു. വയോജന വേദി സംസ്ഥാന സെക്രട്ടറി വി.പി ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ ഓഫീസർ ഡോക്ടർ വി. അനഘ ആരോഗ്യ ക്ലാസ്സെടുത്തു. യോഗ ഇൻസ്ട്രക്ടർ ഡോ. എസ്. അമയ യോഗ ബോധവൽക്കരണ ക്ലാസെടുത്തു. വയോജന വേദി പൊയിലൂർ യൂണിറ്റ് പ്രസിഡൻറ് കെ വി ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം ചാക്കേരി നാണു, വയോജന വേദി ബ്ലോക്ക് കൺവീനർ സി അച്യുതൻ, പി കെ ബാലകൃഷ്ണൻ, ഓട്ടാണി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ സി കുമാരൻ മാസ്റ്റർ സ്വാഗതവും, പി കെ പുരുഷോത്തമൻ മാസ്റ്റർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170116/a-geriatric-meeting-and-health-class-were-conducted-under-the-auspices-of-vayojana-vedi-poilur-unit)