---
title: "ഗണേഷ്കുമാറും,  കടന്നപ്പളളിയും ഈ മാസം അവസാനത്തോടെ മന്ത്രിമാരാകും ; കെ.പി മോഹനന് ചാൻസില്ല"
english_title: "Ganesh Kumar and Gannapalli will become ministers by the end of this month;KP Mohanan has no chance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/170112/ganesh-kumar-and-gannapalli-will-become-ministers-by-the-end-of-this-monthkp-mohanan-has-no-chance"
published_at: "2023-12-18T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fcd28dfca2_Untitled-1_copy.jpg"
keywords: []
---

# ഗണേഷ്കുമാറും,  കടന്നപ്പളളിയും ഈ മാസം അവസാനത്തോടെ മന്ത്രിമാരാകും ; കെ.പി മോഹനന് ചാൻസില്ല

> **Lead Summary:** **(www.panoornews.in**) കെ ബി ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പളളിയും മന്ത്രിമാരായി ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും ലഭിക്കാനാണ് സാദ്ധ്യത.

## Article Content

**(www.panoornews.in**) കെ ബി ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പളളിയും മന്ത്രിമാരായി ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും ലഭിക്കാനാണ് സാദ്ധ്യത.

തിരുവനന്തപുരത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരള സദസിൽ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ അറിയാൻ കഴിയും. സത്യപ്രതിജ്ഞ ഈ മാസം 29㎡ നടക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തീയതിയിൽ അന്തിമ തീരുമാനം എടുക്കും മുമ്പ് ഗവർണർ ആരിഫ് മുഹ മ്മദ് ഖാന്റെ സമയം കൂടി തേടും.

അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും രാജി സമർപ്പിക്കും.

സാധാരണ ഇതേ വകുപ്പുകൾ തന്നെയാണ് പകരം വരുന്നവർക്കും ലഭിക്കേണ്ടത്. അതേ സമയം സർക്കാരിലെ പ്രധാന ഘടക കക്ഷിയായ ലോക് താന്ത്രിക്ക് ജനതാദളിന് മന്ത്രിസ്ഥാനമില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാറിൽ കൃഷിമന്ത്രിയായി ശ്രദ്ധേയ പ്രവർത്തനം കാഴ്ചവച്ചയാളാണ് കെ.പി മോഹനൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/170112/ganesh-kumar-and-gannapalli-will-become-ministers-by-the-end-of-this-monthkp-mohanan-has-no-chance)