---
title: "ക്ലാസ് മുറി നിർമ്മിക്കാൻ സ്കൂൾ വളപ്പിൽ നിന്നും മണ്ണ് നീക്കി ; കണ്ണൂരിൽ സ്കൂൾ മാനേജർക്ക് 16 ലക്ഷം പിഴയടക്കാൻ  ജിയോളജി വകുപ്പിൻ്റെ നോട്ടീസ്"
english_title: "Earth was removed from the school grounds to build classrooms;Geology department notice to pay 16 lakh fine to school manager in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169966/earth-was-removed-from-the-school-grounds-to-build-classroomsgeology-department-notice-to-pay-16-lakh-fine-to-school-manager-in-kannur"
published_at: "2023-12-17T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657eaf24672f8_Untitled-3_copy.jpg"
keywords: []
---

# ക്ലാസ് മുറി നിർമ്മിക്കാൻ സ്കൂൾ വളപ്പിൽ നിന്നും മണ്ണ് നീക്കി ; കണ്ണൂരിൽ സ്കൂൾ മാനേജർക്ക് 16 ലക്ഷം പിഴയടക്കാൻ  ജിയോളജി വകുപ്പിൻ്റെ നോട്ടീസ്

> **Lead Summary:** **** രണ്ട് ക്ലാസ് മുറി നിർമ്മിക്കാൻ സ്കൂൾ വളപ്പിൽ നിന്ന് മണ്ണ് നീക്കി യതിന് മാനേജർക്ക് 16 ലക്ഷം രൂപ പിഴ. ഇരിക്കൂർ കല്ല്യാട് എ.യു.പി. സ്‌കൂൾ മാനേജർ കെ.ടി. ദേവദാസിനാണ് പിഴയടക്കാൻ ജിയോളജി വകുപ്പ് നോട്ടീസ് നൽകിയത്.

## Article Content

**** രണ്ട് ക്ലാസ് മുറി നിർമ്മിക്കാൻ സ്കൂൾ വളപ്പിൽ നിന്ന് മണ്ണ് നീക്കി യതിന് മാനേജർക്ക് 16 ലക്ഷം രൂപ പിഴ. ഇരിക്കൂർ കല്ല്യാട് എ.യു.പി. സ്‌കൂൾ മാനേജർ കെ.ടി. ദേവദാസിനാണ് പിഴയടക്കാൻ ജിയോളജി വകുപ്പ് നോട്ടീസ് നൽകിയത്.

സ്‌കൂളിന്റെ ബൗദ്ധിക സാഹചര്യം വർദ്ധിപ്പിക്കണ മെന്ന പി.ടി.എയുടെയും യൂർ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ആവശ്യത്തെ തുടർന്നാണ് മാനേജർ രണ്ട് ക്ലാസ് മുറി നിർമ്മിക്കാൻ തീരുമാനിച്ചത്. കെട്ടിട നിർമ്മാണ ത്തിന് ആവശ്യമായ തുക പി.ടി.എ പ്രസിഡണ്ടിന്റെയും ഹെഡ്മാസ്റ്ററുടെയും, മാനേജറു ടെയും സംയുക്ത അക്കൗണ്ടിൽ നിക്ഷേപിച്ചു.

ജോസ് എന്നയാൾക്ക് കരാർ നൽകി 80 പിന്നിട്ട മാനേജർ അസുഖം കാരണം നിർമ്മാണ സ്ഥലത്ത് പോയില്ലത്രെ. നിർമ്മാണ പ്രവർത്തിക്ക് കുന്നിടിക്കുന്നുവെന്ന കല്ല്യാട് വില്ലേജ് ഓഫീസ‌റുടെ റിപ്പോർട്ടിനെ തുടർന്നാണ് ജിയോളജി വകുപ്പ് പിഴയീടാക്കിയത്. കല്ല്യാട് വില്ലേജ് ഓഫീസിൽ നിന്നും 300 മീറ്റർ മാത്രം അകലെയാണ് സ്‌കൂൾ. എന്നാൽ ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്തതതിന് ജെസിബിയും, ടിപ്പറും ഉൾപ്പെടെ ഒരു വാഹനവും കസ്റ്റഡിയിൽ എടുക്കാത്തത് ദുരൂഹതക്കിട യാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169966/earth-was-removed-from-the-school-grounds-to-build-classroomsgeology-department-notice-to-pay-16-lakh-fine-to-school-manager-in-kannur)