---
title: "ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങല ; പാനൂർ ബ്ലോക്കിൽ നിന്നും എട്ടായിരം പേർ പങ്കെടുക്കും"
english_title: "DYFI's human chain;Eight thousand people will participate from Panur block"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169949/dyfis-human-chaineight-thousand-people-will-participate-from-panur-block"
published_at: "2023-12-17T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ea804073b5_Untitled-2_copy.jpg"
keywords: []
---

# ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങല ; പാനൂർ ബ്ലോക്കിൽ നിന്നും എട്ടായിരം പേർ പങ്കെടുക്കും

> **Lead Summary:** **പാനൂർ(**www.panoornews.in) ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനുവരി 20 ന് നടക്കുന്ന മനുഷ്യചങ്ങലയിൽ പാനൂർ ബ്ലോക്കിൽ നിന്നും എട്ടായിരം പേർ അണിചേരും. ചങ്ങലയുടെ ഭാഗമായി സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ്, യുവതി നൈറ്റ് മാർച്ച്, ബ്ലോക്ക്, മേഖല, യൂണിറ്റ് കേന്ദ്രങ്ങളിൽ സ്ട്രോക്ക് കോർണർ എന്നിവയും നടക്കും. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ(**www.panoornews.in) ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനുവരി 20 ന് നടക്കുന്ന മനുഷ്യചങ്ങലയിൽ പാനൂർ ബ്ലോക്കിൽ നിന്നും എട്ടായിരം പേർ അണിചേരും. ചങ്ങലയുടെ ഭാഗമായി സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെൻ്റ്, യുവതി നൈറ്റ് മാർച്ച്, ബ്ലോക്ക്, മേഖല, യൂണിറ്റ് കേന്ദ്രങ്ങളിൽ സ്ട്രോക്ക് കോർണർ എന്നിവയും നടക്കും. പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് എൻകെ റുബിൻ അധ്യക്ഷനായി. സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുള്ള, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെഇ കുഞ്ഞബ്ദുള്ള (ചെയർമാൻ). കിരൺ കരുണാകരൻ (കൺവീനർ)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169949/dyfis-human-chaineight-thousand-people-will-participate-from-panur-block)