---
title: "പാനൂരിന് പിന്നാലെ വട്ടോളിയിലും  കൊവിഡ്  മരണം ; പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് നിർദ്ദേശം "
english_title: "After Panur, Vatoli also died of covid;Proposal to make masks mandatory in public places"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169792/after-panur-vatoli-also-died-of-covidproposal-to-make-masks-mandatory-in-public-places"
published_at: "2023-12-16T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657da26ab0ded_Untitled-1_copy.jpg"
keywords: []
---

# പാനൂരിന് പിന്നാലെ വട്ടോളിയിലും  കൊവിഡ്  മരണം ; പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് നിർദ്ദേശം 

> **Lead Summary:** ** **പാനൂരിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. നാദാപുരം കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

** **പാനൂരിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. നാദാപുരം കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാനൂരിൽ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എൺപതുകാരനായ അബ്ദുള്ളയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ശ്വാസ തടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ ഐ.കെ അനിൽകുമാർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169792/after-panur-vatoli-also-died-of-covidproposal-to-make-masks-mandatory-in-public-places)