---
title: "വട്ടി പലിശക്ക് പണം ഇടപാട് ; തലശേരിയിൽ  റെയ്ഡ്,  സ്ത്രീക്കെതിരെ നോട്ടീസും കേസും"
english_title: "Money transaction for usurious interest;Raid in Thalassery, notice and case against woman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169710/money-transaction-for-usurious-interestraid-in-thalassery-notice-and-case-against-woman"
published_at: "2023-12-16T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d5c5b68e9b_download_(1).jpg"
keywords: []
---

# വട്ടി പലിശക്ക് പണം ഇടപാട് ; തലശേരിയിൽ  റെയ്ഡ്,  സ്ത്രീക്കെതിരെ നോട്ടീസും കേസും

> **Lead Summary:** **** വട്ടി പലിശക്ക് പണം ഇടപാട് നടത്തിവരുന്ന സ്ത്രീയുടെ വീട്ടിൽ തലശേരി പോലീസ് നടത്തിയ റെയ്ഡിൽ പണം വാങ്ങിയവരിൽ നിന്നും ഈടായി വാങ്ങിയ ഒട്ടേറെ ചെക്കുകളും മുദ്രപത്രങ്ങളും കണ്ടെടുത്തു.

## Article Content

**** വട്ടി പലിശക്ക് പണം ഇടപാട് നടത്തിവരുന്ന സ്ത്രീയുടെ വീട്ടിൽ തലശേരി പോലീസ് നടത്തിയ റെയ്ഡിൽ പണം വാങ്ങിയവരിൽ നിന്നും ഈടായി വാങ്ങിയ ഒട്ടേറെ ചെക്കുകളും മുദ്രപത്രങ്ങളും കണ്ടെടുത്തു.

തിരുവങ്ങാട് രണ്ടാം ഗേറ്റിന് സമീപത്തെ പി. ബി ഇന്ദിരയുടെ ( 52) തിരുവാതിര വീട്ടിൽ തലശ്ശേരി എസ്. ഐ. വി.വി. ദീപ്തിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രേഖകൾ കണ്ടെടുത്തത്.

ഇത്തരത്തിൽ പണം പലിശക്ക് നൽകാൻ ലൈസൻസോ അനുമതിയോ ഇന്ദിരക്കില്ലായിരുന്നു. ഇതൊന്നും ഇല്ലാതെയാണ് ഇവർ അമിത പലിശ ഈടാക്കി പണമിടപാട് നടത്തിയതെന്നും പോലിസ് പറയുന്നു. പണം വായ്‌പ നൽകി ഒട്ടേറെ പേരിൽ നിന്നും അമിത പലിശ ഈടാക്കുന്നതാ യുള്ള പരാതിയെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ഇന്ദിരക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. മണി ലെൻഡേഴ്സ‌് ആക്ട് പ്രകാരം കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169710/money-transaction-for-usurious-interestraid-in-thalassery-notice-and-case-against-woman)