---
title: "മദ്യലഹരിയില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു"
english_title: "Son killed his mother while drunk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169666/son-killed-his-mother-while-drunk"
published_at: "2023-12-16T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d3bec46402_657d349002772_Untitled-2-web.jpg"
keywords: []
---

# മദ്യലഹരിയില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു

> **Lead Summary:** **തൃശൂര്‍: **തൃശൂര്‍ കൈപ്പറമ്പില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**തൃശൂര്‍: **തൃശൂര്‍ കൈപ്പറമ്പില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണു സംഭവം. മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി ഇന്ന് രാവിലെയോടെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169666/son-killed-his-mother-while-drunk)