---
title: "#DemocraticWomen's|  ചൊക്ലിയിൽ ഭർതൃവീട്ടിലെ കിണറ്റിൽ യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ; കൊച്ചു മകളെ ഷഫ്നയുടെ ബന്ധുക്കൾക്ക് കൈമാറണമെന്നും ആവശ്യം"
english_title: "#Democratic Women's# Association# demands a thorough investigation into the death of a woman in her husband's well in Chokli;It is also demanded that the little daughter be handed over to Shafna's relatives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169521/democratic-womens-association-demands-a-thorough-investigation-into-the-death-of-a-woman-in-her-husbands-well-in-chokliit-is-also-demanded-that-the-little-daughter-be-handed-over-to-shafnas-relatives"
published_at: "2023-12-15T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c6bae4f7fb_Untitled-2_copy.jpg"
keywords: []
---

# #DemocraticWomen's|  ചൊക്ലിയിൽ ഭർതൃവീട്ടിലെ കിണറ്റിൽ യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ; കൊച്ചു മകളെ ഷഫ്നയുടെ ബന്ധുക്കൾക്ക് കൈമാറണമെന്നും ആവശ്യം

> **Lead Summary:** ** ചൊക്ലി : **ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചൊക്ലി പെട്ടിപ്പാലത്തെ ഷഫ്നയുടെ വീട്ടില്‍ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി.

## Article Content

** ചൊക്ലി : **ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചൊക്ലി പെട്ടിപ്പാലത്തെ ഷഫ്നയുടെ വീട്ടില്‍ ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാക്കള്‍ സന്ദര്‍ശനം നടത്തി.

വീട്ടുകാരെ ആശ്വസിപ്പിച്ചു ചൊക്ലി പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷാഹിദയുടെയും സലീമിൻ്റെയും നാലു മക്കളിൽ മൂന്നാമത്തെ മകളായ ഷഫ്ന ഷെറിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ചൊക്ലി പുല്ലൂക്കരയിലുള്ള ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉമ്മയടക്കമുള്ള ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ജനാധിപത്യമഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി കെ ശ്യാമള ടീച്ചര്‍, ജില്ലാ പ്രസിഡണ്ട് കെ പി വി പ്രീത, സംസ്ഥാന കമ്മിറ്റി അംഗം ടി ടി റംല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, മഹിളാ അസോസിയേഷന്‍ പാനൂര്‍ ഏരിയ സെക്രട്ടറി ശ്രീജ, ജനാധിപത്യമഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറി കെ പി ഷമീമ, ശ്രീനില ശ്രീജിത് എന്നിവരടക്കമുള്ള നേതാക്കളാണ് വീട് സന്ദർശിച്ചത്. ഷഫ്നയുടെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്നും, കുഞ്ഞിനെ ഷഫ്നയുടെ ബന്ധുക്കളെ ഏൽപ്പിക്കണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169521/democratic-womens-association-demands-a-thorough-investigation-into-the-death-of-a-woman-in-her-husbands-well-in-chokliit-is-also-demanded-that-the-little-daughter-be-handed-over-to-shafnas-relatives)