---
title: "മാഹി പാലത്ത് നിന്നും തലശേരിയിലേക്ക്  ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറി മോഷണം ; കണ്ണൂർ സ്വദേശികൾ  അറസ്റ്റിൽ"
english_title: "Theft by asking for a lift from Mahi Bridge to Thalassery and getting into the vehicle;Kannur natives arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169408/theft-by-asking-for-a-lift-from-mahi-bridge-to-thalassery-and-getting-into-the-vehiclekannur-natives-arrested"
published_at: "2023-12-15T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c0eb510b48_Untitled-4_copy.jpg"
keywords: []
---

# മാഹി പാലത്ത് നിന്നും തലശേരിയിലേക്ക്  ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറി മോഷണം ; കണ്ണൂർ സ്വദേശികൾ  അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി**: www.panoornews.in) രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ താഴത്തെരു സ്വദേശി പി.എം സാജിദ്, കണ്ണൂർ സ്വദേശി പി. അനീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

## Article Content

**തലശ്ശേരി**: www.panoornews.in) രാത്രി കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ താഴത്തെരു സ്വദേശി പി.എം സാജിദ്, കണ്ണൂർ സ്വദേശി പി. അനീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി പത്തുമണിക്ക് ശേഷം കോഴിക്കോട് നിന്നും വരികയായിരുന്ന ഇന്നോവ കാറിന് മാഹിപാലത്തിന് സമീപം വെച്ച് രണ്ടുപേർ കൈ കാണിക്കുകയും തലശ്ശേരിയിലേക്ക് ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു.

പിലാക്കൂൽ എത്തിയപ്പോൾ വെള്ളം കുടിക്കാനായി ഡ്രൈവർ ഡാഷ് ബോർഡ് തുറന്നപ്പോൾ ഡാഷ് ബോർഡിനുള്ളിൽ സൂക്ഷിച്ച 15,600 രൂപ അടങ്ങിയ പേഴ്സ് കാണാത്തതിനെ തുടർന്ന് ചോദിച്ചപ്പോൾ ഇരുവരും പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തലശ്ശേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169408/theft-by-asking-for-a-lift-from-mahi-bridge-to-thalassery-and-getting-into-the-vehiclekannur-natives-arrested)