---
title: "#covid  |   കോവിഡ് മരണം ;  പാനൂർ ഇന്നു മുതൽ   വീണ്ടും  നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി."
english_title: "#covid death #Panoor from today back to restrictions, #mask made mandatory."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169353/covid-death-panoor-from-today-back-to-restrictions-mask-made-mandatory"
published_at: "2023-12-15T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bec9bd2699_Untitled-3_copy.jpg"
keywords: []
---

# #covid  |   കോവിഡ് മരണം ;  പാനൂർ ഇന്നു മുതൽ   വീണ്ടും  നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി.

> **Lead Summary:** ***പാനൂർ: ***പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ സഭാപ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു കെ പി മോഹൻ എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

## Article Content

***പാനൂർ: ***പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ സഭാപ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു കെ പി മോഹൻ എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ, കൗൺസിലർമാരായ പി.കെ പ്രവീൺ, കെ.കെ സുധീർ കുമാർ, നസീല, മെഡിക്കൽ ഓഫീസർ അനിൽകുമാർ മറ്റ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ തീരുമാനമായി. വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങണം.

ആൾക്കൂട്ടം തിങ്ങിനിറയുന്നത് ഒഴിവാക്കാൻ ആവശ്യമായ കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകാനും തീരുമാനിച്ചു. എല്ലാവർക്കും മാസ്ക്ക് നിർബന്ധമാക്കാനും പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനിലെ തുടരാൻ നിർദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിർദ്ദേശം നൽകാനും തീരുമാനിച്ചു തുടങ്ങിയ നടപടികൾ ഇന്നുമുതൽ തന്നെ സ്വീകരിക്കാൻ തീരുമാനിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169353/covid-death-panoor-from-today-back-to-restrictions-mask-made-mandatory)