---
title: "ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തകർത്ത സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് പാനൂർ പൊലീസ് ; അക്രമം, ഉത്സവത്തിന്  പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ"
english_title: "Panur police registered a case against 4 people in the incident of vandalism in connection with the temple festival;Violence, despite the High Court's order to provide police protection for the festival"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169267/panur-police-registered-a-case-against-4-people-in-the-incident-of-vandalism-in-connection-with-the-temple-festivalviolence-despite-the-high-courts-order-to-provide-police-protection-for-the-festival"
published_at: "2023-12-14T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b324918d46_download_(2).jpg"
keywords: []
---

# ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ തകർത്ത സംഭവത്തിൽ 4 പേർക്കെതിരെ കേസെടുത്ത് പാനൂർ പൊലീസ് ; അക്രമം, ഉത്സവത്തിന്  പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ

> **Lead Summary:** **പാനൂർ : **ഉത്സവ നടത്തിപ്പ് സംബന്ധിച്ച് തറവാട് ക്ഷേത്ര ട്രസ്റ്റുകാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയായി മൂന്ന് വാഹനങ്ങ ളുടെ ചില്ലുകൾ അടിച്ചു തകർത്ത സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു. പുത്തൂർ കൈവേലിക്കൽ തൈവച്ചപറമ്പത്ത് മടപ്പുര ക്ഷേത്രത്തിന്റെ കോമ്പൗണ്ടിന് സമീപം നിർത്തി യിട്ട വാഹനങ്ങളാണ് തകർക്കപ്പെട്ടത്.

## Article Content

**പാനൂർ : **ഉത്സവ നടത്തിപ്പ് സംബന്ധിച്ച് തറവാട് ക്ഷേത്ര ട്രസ്റ്റുകാരും നാട്ടുകാരും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയായി മൂന്ന് വാഹനങ്ങ ളുടെ ചില്ലുകൾ അടിച്ചു തകർത്ത സംഭവത്തിൽ പാനൂർ പൊലീസ് കേസെടുത്തു. പുത്തൂർ കൈവേലിക്കൽ തൈവച്ചപറമ്പത്ത് മടപ്പുര ക്ഷേത്രത്തിന്റെ കോമ്പൗണ്ടിന് സമീപം നിർത്തി യിട്ട വാഹനങ്ങളാണ് തകർക്കപ്പെട്ടത്.

ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയാണ് അക്രമ മുണ്ടായത്. ട്രസ്റ്റി കുടുംബാംഗം തൂവക്കുന്നിലെ പി.മഹേഷിൻ്റെ പരാതിയിലാണ് പാനൂർ പോലീസ് കേസെടുത്തത്. മഹേഷിൻ്റെ കെ.എൽ 58 ഇസെഡ് 303 ഥാർ ജീപ്പ്, പരിസരത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 58 1464 കാർ, കെ.എൽ 13 എസ് 9558 വാഗണർ കാർ എന്നിവയുടെ ചില്ലുകളാണ് ഒരു സംഘം അടിച്ചു തകർത്തത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നേരത്തെ ക്ഷേത്ര ഉത്സവം നടത്തിപ്പിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ട്രസ്റ്റ് അധികൃതർ ഹൈക്കോടതിയെ സമീപിച്ച് പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് വാഹനങ്ങൾക്ക് നേരെ അക്രമമുണ്ടാ യതെന്നാണ് ആരോപണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അക്രമികൾ നാലുപേരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169267/panur-police-registered-a-case-against-4-people-in-the-incident-of-vandalism-in-connection-with-the-temple-festivalviolence-despite-the-high-courts-order-to-provide-police-protection-for-the-festival)