---
title: "കണ്ണൂരിൽ  പുട്ടിയിട്ട വീട്ടു കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി."
english_title: "An unidentified body was found in a closed house well in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169210/an-unidentified-body-was-found-in-a-closed-house-well-in-kannur"
published_at: "2023-12-14T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b06ce3f7c0_download_(1).jpg"
keywords: []
---

# കണ്ണൂരിൽ  പുട്ടിയിട്ട വീട്ടു കിണറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ തളാപ്പിലാണ് പുരുഷന്റെ മൃതദേഹം അഴുകിയ നിലയിൽ കിണറ്റിൽ കാണപ്പെട്ടത്. ചെന്നൈയിൽ താമസിക്കുന്ന എസ്. ഭാഗ്യലക്ഷ്മിയുടെ വീട്ടു കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കണ്ണൂർ: **കണ്ണൂർ തളാപ്പിലാണ് പുരുഷന്റെ മൃതദേഹം അഴുകിയ നിലയിൽ കിണറ്റിൽ കാണപ്പെട്ടത്. ചെന്നൈയിൽ താമസിക്കുന്ന എസ്. ഭാഗ്യലക്ഷ്മിയുടെ വീട്ടു കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 40 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് പൂട്ടിയിട്ട വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയോളം പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169210/an-unidentified-body-was-found-in-a-closed-house-well-in-kannur)