---
title: "ഒന്നരപവൻ്റെ സ്വർണ പാദസരം നഷ്ടപ്പെട്ടത് വിദ്യാർത്ഥിനിയറിഞ്ഞത് ഓട്ടോ ഡ്രൈവർ തിരിച്ചു നൽകാൻ എത്തിയപ്പോൾ ; കല്ലിക്കണ്ടി ടൗണിലെ ഓട്ടോ ഡ്രൈവർ സഖീഷിനെ  അനുമോദിച്ച് അസി. കലക്ടറും, എൻ.എ.എം കോളേജും"
english_title: "The student came to know about the loss of one and a half pawan gold coins when the auto driver came to return it;Appreciating auto driver Sakheesh of Kallikandi town, Asst.Collector, NAM College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169127/the-student-came-to-know-about-the-loss-of-one-and-a-half-pawan-gold-coins-when-the-auto-driver-came-to-return-itappreciating-auto-driver-sakheesh-of-kallikandi-town-asstcollector-nam-college"
published_at: "2023-12-14T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab672a9239_Untitled-7_copy.jpg"
keywords: []
---

# ഒന്നരപവൻ്റെ സ്വർണ പാദസരം നഷ്ടപ്പെട്ടത് വിദ്യാർത്ഥിനിയറിഞ്ഞത് ഓട്ടോ ഡ്രൈവർ തിരിച്ചു നൽകാൻ എത്തിയപ്പോൾ ; കല്ലിക്കണ്ടി ടൗണിലെ ഓട്ടോ ഡ്രൈവർ സഖീഷിനെ  അനുമോദിച്ച് അസി. കലക്ടറും, എൻ.എ.എം കോളേജും

> **Lead Summary:** **കല്ലിക്കണ്ടി: ** കോളേജ് വിദ്യാര്‍ത്ഥിനിയുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണപാദസരം തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവറുടെ മാതൃക. കല്ലിക്കണ്ടി എന്‍ എ എം കോളേജിലെ എം കോം വിദ്യാര്‍ത്ഥിനിയുടെ ഒന്നരപവന്‍ പാദസരമാണ് വ്യാഴാഴ്ച രാവിലെ കോളേജിലേക്കുള്ള യാത്രാമധ്യേ കല്ലിക്കണ്ടി ടൗണില്‍ നഷ്ടപ്പെട്ടത്.

## Article Content

**കല്ലിക്കണ്ടി: ** കോളേജ് വിദ്യാര്‍ത്ഥിനിയുടെ നഷ്ടപ്പെട്ട സ്വര്‍ണ്ണപാദസരം തിരിച്ചു നല്‍കി ഓട്ടോ ഡ്രൈവറുടെ മാതൃക. കല്ലിക്കണ്ടി എന്‍ എ എം കോളേജിലെ എം കോം വിദ്യാര്‍ത്ഥിനിയുടെ ഒന്നരപവന്‍ പാദസരമാണ് വ്യാഴാഴ്ച രാവിലെ കോളേജിലേക്കുള്ള യാത്രാമധ്യേ കല്ലിക്കണ്ടി ടൗണില്‍ നഷ്ടപ്പെട്ടത്.

കല്ലിക്കണ്ടി ജീപ്പ് സ്റ്റാന്റ് പരിസരത്ത് വച്ച് സ്വര്‍ണ്ണ പാദസരം ടൗണിലെ ഓട്ടോ ഡ്രൈവര്‍ കെ കെ സഗീഷിന് ലഭിക്കുകയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിയുടേതാവാം സ്വര്‍ണ്ണപാദസരം എന്ന സംശയത്തിൽ സഗീഷും സഹപ്രവര്‍ത്തരും കല്ലിക്കണ്ടി എന്‍ എ എം കോളേജ് സെക്രട്ടറി സമീര്‍ പറമ്പത്തിനെ ബന്ധപ്പെടുകയായിരുന്നു.

ഇതേ തുടര്‍ന്ന് കോളേജില്‍ ഇക്കാര്യം എനൗണ്‍സ് ചെയ്തതോടെയാണ് എം കോം വിദ്യാര്‍ത്ഥിനിയുടേതാണ് പാദസരം എന്ന് വ്യക്തമായത്. എന്നാല്‍ പാദസരം നഷ്ടപ്പെട്ട വിവരം വിദ്യാർത്ഥിനി അറിഞ്ഞിട്ടുണ്ടായിരുന്നില്ല.

കോളേജിലെത്തി സഖീഷും, സഹപ്രവർത്തകരും പ്രിൻസിപ്പൽ ടി. മജീഷിനെ പാദസരം ഏൽപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യാനായി കോളേജിലെത്തിയ അസി. കലക്ടർ അനൂപ് ഗാർഗ് സഖീഷിനെയും, സഹപ്രവർത്തകരെയും അനുമോദിച്ചു. ഓട്ടോ ഡ്രൈവർമാരുടെ സത്യസന്ധതയെ കോളേജധികൃതരും അനുമോദിച്ചു. ശബരിമല യാത്രക്കായി വ്രതം നോറ്റിരിക്കുകയാണ് അയ്യപ്പ ഭക്തൻ കൂടിയായ സഖീഷ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169127/the-student-came-to-know-about-the-loss-of-one-and-a-half-pawan-gold-coins-when-the-auto-driver-came-to-return-itappreciating-auto-driver-sakheesh-of-kallikandi-town-asstcollector-nam-college)