---
title: "ഓര്‍ക്കാട്ടേരി ഷബ്‍നയുടെ മരണം; ഭര്‍തൃമാതാവ് കസ്റ്റഡിയില്‍"
english_title: "Death of Orchateri Shabna;Mother-in-law in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169078/death-of-orchateri-shabnamother-in-law-in-custody"
published_at: "2023-12-14T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a97601bbb6_657a95e828cbc_shabanadeath.jpg"
keywords: []
---

# ഓര്‍ക്കാട്ടേരി ഷബ്‍നയുടെ മരണം; ഭര്‍തൃമാതാവ് കസ്റ്റഡിയില്‍

> **Lead Summary:** **വടകര : **കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി ഷബ്ന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷബ്നയുടെ ഭര്‍തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലാം തീയതിയാണ് ഷബ്‌നയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

## Article Content

**വടകര : **കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശി ഷബ്ന ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷബ്നയുടെ ഭര്‍തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലാം തീയതിയാണ് ഷബ്‌നയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഷബ്‌നയെ മർദ്ദിച്ചതിനാണ് ഭര്‍തൃമാതാവിന്റെ സഹോദരനെ അറസ്റ്റ് ചെയ്തത്. ഷബ്‌നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവ് നഫീസക്കും സഹോദരിക്കും പങ്കുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. തുടര്‍ന്ന് ഇവരെ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോകുകയായിരുന്നു.

ജ്യാമത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇന്ന് നഫീസയെ കോഴിക്കോട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഷബ്‌നയുടെ മാതാവിന്റെയും പിതാവിന്റെയും മകളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169078/death-of-orchateri-shabnamother-in-law-in-custody)