---
title: "# liquor  |  മാഹിയിൽ നിന്നും ഗുഡ്സ് ഓട്ടോയില്‍ കണ്ണൂരേക്ക്  കടത്താൻ ശ്രമിച്ച 733 ലിറ്റർ മാഹി മദ്യം പിടികൂടി"
english_title: "733 liters of liquor tried to be smuggled in the goods auto were seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169058/733-liters-of-liquor-tried-to-be-smuggled-in-the-goods-auto-were-seized"
published_at: "2023-12-14T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a8a9167b76_Untitled-2_copy.jpg"
keywords: []
---

# # liquor  |  മാഹിയിൽ നിന്നും ഗുഡ്സ് ഓട്ടോയില്‍ കണ്ണൂരേക്ക്  കടത്താൻ ശ്രമിച്ച 733 ലിറ്റർ മാഹി മദ്യം പിടികൂടി

> **Lead Summary:** **മാഹി: **മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന 733 ലിറ്റര്‍ മദ്യം കണ്ണൂരില്‍ എക്സൈസ് പിടികൂടി. എണ്‍പതിലധികം പെട്ടികളിലായാണ് ഗുഡ്സ് ഓട്ടോയില്‍ മദ്യം കടത്തിയത്.

## Article Content

**മാഹി: **മാഹിയില്‍ നിന്ന് കടത്തുകയായിരുന്ന 733 ലിറ്റര്‍ മദ്യം കണ്ണൂരില്‍ എക്സൈസ് പിടികൂടി. എണ്‍പതിലധികം പെട്ടികളിലായാണ് ഗുഡ്സ് ഓട്ടോയില്‍ മദ്യം കടത്തിയത്.

മദ്യം കടത്താന്‍ ശ്രമിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവരെ എക്സൈസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ന്യൂമാഹിയില്‍ വെച്ചാണ് 83 കെയ്സുകളിലായി കടത്തിയ മാഹി മദ്യം പിടിച്ചത്. എക്സൈസ് ഇന്‍റലിജൻസിലെ പ്രിവന്‍റീവ് ഓഫീസര്‍ സുകേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി സംഭരിച്ചുവെക്കാനാണ് വൻതോതില്‍ മദ്യക്കടത്ത് നടത്തിയത്. ഒരു രേഖയുമുണ്ടായിരുന്നില്ല. വാഹനം ഓടിച്ചിരുന്ന അഴിയൂര്‍ സ്വദേശി ചന്ദ്രനെയാണ് എക്സൈസ് പിടികൂടിയത്. മാഹിയിലെ മദ്യലോബിയാണ് കടത്തിന് പിന്നിലെന്നാണ് എക്സൈസിന്‍റെ സംശയം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169058/733-liters-of-liquor-tried-to-be-smuggled-in-the-goods-auto-were-seized)