---
title: "പാനൂരിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘർഷം ; 3  വാഹനങ്ങൾ തകർത്തു."
english_title: "Conflict related to temple festival in Panur;3 vehicles were destroyed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/169012/conflict-related-to-temple-festival-in-panur3-vehicles-were-destroyed"
published_at: "2023-12-13T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579f6275ff25_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘർഷം ; 3  വാഹനങ്ങൾ തകർത്തു.

> **Lead Summary:** **പാനൂർ: **പാനൂരിനടുത്ത് കൈവേലിക്കൽ തൈവെച്ച പറമ്പത്ത് ശ്രീ മുത്തപ്പൻ ക്ഷേത്ര തിറ മഹോത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇന്നും നാളെയുമാണ് ഉത്സവം. ക്ഷേത്ര കമ്മിറ്റിയും,

## Article Content

**പാനൂർ: **പാനൂരിനടുത്ത് കൈവേലിക്കൽ തൈവെച്ച പറമ്പത്ത് ശ്രീ മുത്തപ്പൻ ക്ഷേത്ര തിറ മഹോത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. ഇന്നും നാളെയുമാണ് ഉത്സവം. ക്ഷേത്ര കമ്മിറ്റിയും,

നാട്ടുകാരും തമ്മിലുള്ള പ്രശ്നമാണ് സംഘർഷത്തിലെത്തിയതെന്നാണ് സൂചന. മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ കാവിലെ പറമ്പിൽ പാർക്ക് ചെയ്ത വാഹനങ്ങൾ യാതൊരു പ്രകോപനവുമില്ലാതെ അടിച്ചു തകർക്കുകയായിരുന്നുവെന്നാണ് പരാതി. ഥാർ ജീപ്പും, 2 കാറുമാണ് അടിച്ച് തകർത്തത്. വാഹനങ്ങളുടെ ഗ്ലാസുകളും, ടയറും തകർത്ത നിലയിലാണ്.

പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കുടുംബട്രസ്റ്റ് വർഷങ്ങളായി നടത്തി വരുന്ന തിറ മഹോത്സവത്തിൽ ഭക്ഷണകമ്മിറ്റിയിലടക്കം നാട്ടുകാരെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചിലർ രംഗത്തെത്തുകയും ഭീഷണി മുഴക്കിയതായും ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. അതേ സമയം കഴിഞ്ഞ വർഷങ്ങളിലടക്കം നാട്ടുകാരുടെ സഹായത്തോടെയാണ് ഉത്സവം നടത്തിയതെന്ന് മറ്റൊരു ഭാഗവും ആരോപിച്ചു.

ഭീഷണി ഉള്ളതിനാൽ സി സി ടിവി അടക്കം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു. സംഭവത്തിൽ സിസി ടിവി പരിശോധിച്ച് അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാനൂർ പോലീസ് ഇൻസ്പെക്ടർ എം പി ആസാദ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/169012/conflict-related-to-temple-festival-in-panur3-vehicles-were-destroyed)