---
title: "കള്ള് കുടിച്ച്  ലക്കുകെട്ട  ബൈക്ക്  യാത്രികരായ യുവാക്കളും,   ഒപ്പമുണ്ടായിരുന്ന യുവതികളും നാട്ടുകാരെ വട്ടം കറക്കി ; കേസെടുത്ത് ചൊക്ലി പോലീസ്"
english_title: "The young bikers who were drinking toddy and the young women who were with them drove the locals around;Chokli police registered a case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168955/the-young-bikers-who-were-drinking-toddy-and-the-young-women-who-were-with-them-drove-the-locals-aroundchokli-police-registered-a-case"
published_at: "2023-12-13T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579bdb0d6311_Untitled-3_copy.jpg"
keywords: []
---

# കള്ള് കുടിച്ച്  ലക്കുകെട്ട  ബൈക്ക്  യാത്രികരായ യുവാക്കളും,   ഒപ്പമുണ്ടായിരുന്ന യുവതികളും നാട്ടുകാരെ വട്ടം കറക്കി ; കേസെടുത്ത് ചൊക്ലി പോലീസ്

> **Lead Summary:** ** ചൊക്ലി: ** കള്ള് കുടിച്ച് ലക്കുകെട്ട ബൈക്ക് യാത്രികരായ യുവാക്കളും, ഒപ്പമുണ്ടായിരുന്ന യുവതികളും നാട്ടുകാരെ വട്ടം കറക്കി ; കേസെടുത്ത് ചൊക്ലി പോലീസ് ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെ മേക്കുന്നിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരുടെ വിളിയെത്തുകയായിരുന്നു. യുവാക്കൾ കഞ്ചാവടിച്ച നിലയിലാണെന്നായിരുന്നു പ്രചരണം.

## Article Content

** ചൊക്ലി: ** കള്ള് കുടിച്ച് ലക്കുകെട്ട ബൈക്ക് യാത്രികരായ യുവാക്കളും, ഒപ്പമുണ്ടായിരുന്ന യുവതികളും നാട്ടുകാരെ വട്ടം കറക്കി ; കേസെടുത്ത് ചൊക്ലി പോലീസ് ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെ മേക്കുന്നിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരുടെ വിളിയെത്തുകയായിരുന്നു. യുവാക്കൾ കഞ്ചാവടിച്ച നിലയിലാണെന്നായിരുന്നു പ്രചരണം.

യുവാക്കളെയും, യുവതികളെയും ഉടൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളുകുടിച്ച് മത്തായതാണെന്ന് മനസിലായത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇരിട്ടി സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുത്തു. പൊയിലൂർ സ്വദേശിനികളായ യുവതികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168955/the-young-bikers-who-were-drinking-toddy-and-the-young-women-who-were-with-them-drove-the-locals-aroundchokli-police-registered-a-case)