---
title: "ഗവർണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി സധൈര്യം  ഏറ്റെടുത്ത്​ ​ഗവർണർ ; 16 മുതൽ 18 വരെ താമസിക്കുക കോഴിക്കോട് സർവകലാശാല ​ഗസ്റ്റ് ഹൗസിൽ "
english_title: "The governor bravely accepted the SFI challenge that the governor will not set foot in any campus;Stay from 16 to 18 at Kozhikode University Guest House"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168950/the-governor-bravely-accepted-the-sfi-challenge-that-the-governor-will-not-set-foot-in-any-campusstay-from-16-to-18-at-kozhikode-university-guest-house"
published_at: "2023-12-13T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579b8e41c022_Untitled-2_copy.jpg"
keywords: []
---

# ഗവർണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി സധൈര്യം  ഏറ്റെടുത്ത്​ ​ഗവർണർ ; 16 മുതൽ 18 വരെ താമസിക്കുക കോഴിക്കോട് സർവകലാശാല ​ഗസ്റ്റ് ഹൗസിൽ 

> **Lead Summary:** ** ** സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണ്ണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്.

## Article Content

** ** സംസ്ഥാനത്തെ ഒരു ക്യാമ്പസ്സിലും ഗവർണ്ണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണ്ണർ. 16 ന് കോഴിക്കോടെത്തുന്ന 18 വരെ ഗവർണ്ണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്.

നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം ക്യാമ്പസ്സിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. കാറിന് മുന്നിലേക്ക് എസ്എഫ്ഐക്കാർ ചാടിയാൽ താൻ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168950/the-governor-bravely-accepted-the-sfi-challenge-that-the-governor-will-not-set-foot-in-any-campusstay-from-16-to-18-at-kozhikode-university-guest-house)