---
title: "പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന  സംഘം പിടിയിൽ ; മോഷ്ടാക്കളെത്തിയത് മോഷ്ടിച്ച ബൈക്കിൽ"
english_title: "Gang who snatched necklace from old woman's neck in Payyambalam nabbed;The thieves arrived on a stolen bike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168865/gang-who-snatched-necklace-from-old-womans-neck-in-payyambalam-nabbedthe-thieves-arrived-on-a-stolen-bike"
published_at: "2023-12-13T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65796955c1023_Untitled-3_copy.jpg"
keywords: []
---

# പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന  സംഘം പിടിയിൽ ; മോഷ്ടാക്കളെത്തിയത് മോഷ്ടിച്ച ബൈക്കിൽ

> **Lead Summary:** **കണ്ണൂർ: **പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഘം പിടിയിൽ ; മോഷ്ടാക്കളെത്തിയത് മോഷ്ടിച്ച ബൈക്കിൽ കണ്ണൂർ തോട്ടട സ്വദേശി താഹ, പാലോട്ട് വയൽ സ്വദേശി നിബ്രാസ് എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ: **പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഘം പിടിയിൽ ; മോഷ്ടാക്കളെത്തിയത് മോഷ്ടിച്ച ബൈക്കിൽ കണ്ണൂർ തോട്ടട സ്വദേശി താഹ, പാലോട്ട് വയൽ സ്വദേശി നിബ്രാസ് എന്നിവരാണ് അറസ്റ്റിലായത്.

കാസർകോട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ പയ്യാമ്പലത്തെത്തിയ പ്രതികൾ മൈസൂർ സ്വദേശി കെപി രമാദേവിയുടെ രണ്ടര പവൻ മാല കവർന്ന് കടന്നു കളയുകയായിരുന്നു.

പൊലീസ് പിന്തുടരുന്നതറിഞ്ഞ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് വയനാട്ടിലേക്ക് കടക്കുകയായിരുന്നു. വാടകക്ക് വാഹനമെടുത്താണ് പ്രതികൾ വയനാട്ടിലെത്തിയത്. ഈ രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവർ നേരത്തെയും കേസിൽ ഉൾപ്പെട്ടവരാണെന്ന് ഇൻസ്പെക്ടർ ബിനു മോഹൻ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168865/gang-who-snatched-necklace-from-old-womans-neck-in-payyambalam-nabbedthe-thieves-arrived-on-a-stolen-bike)