---
title: "#by-election |  ചൊക്ലി ഉപതെരഞ്ഞെടുപ്പ് 67.69%  പോളിംഗ് ; കൂട്ടിയും  കിഴിച്ചും  മുന്നണികൾ."
english_title: "#Chokli #by-election 67.69% #polling;Addition and subtraction fronts."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168724/chokli-by-election-6769-pollingaddition-and-subtraction-fronts"
published_at: "2023-12-12T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578777ede7db_Untitled-2_copy.jpg"
keywords: []
---

# #by-election |  ചൊക്ലി ഉപതെരഞ്ഞെടുപ്പ് 67.69%  പോളിംഗ് ; കൂട്ടിയും  കിഴിച്ചും  മുന്നണികൾ.

> **Lead Summary:** **പാനൂർ: **പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 67.69% പോളിംഗ്. മൊത്തം 6,420 വോട്ടർമാരിൽ 4346 പേർ വോട്ട് രേഖപ്പെടുത്തി.

## Article Content

**പാനൂർ: **പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 67.69% പോളിംഗ്. മൊത്തം 6,420 വോട്ടർമാരിൽ 4346 പേർ വോട്ട് രേഖപ്പെടുത്തി.

1966 പുരുഷ വോട്ടർമാരും 2380 വനിതാ വോട്ടർമാരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എൽ ഡി എഫിന് വേണ്ടി സി പി എമ്മിലെ തീർത്ഥ അനൂപും, യു ഡി എഫിന് വേണ്ടി മുസ്ലിംലീഗിലെ നജ്മ തൈപ്പറമ്പത്തും, എൻ.ഡി.എക്ക് വേണ്ടി ബിജെപിയിലെ കെ.പി സൗമ്യയുമാണ് മത്സര രംഗത്തുള്ളത്. പീടികക്കണ്ടി അനൂപ് - റീന ദമ്പതികളുടെ മകളാണ് തീർത്ഥ.

ചൊക്ലി പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡൻ്റായ നജ്മ - തൈപറമ്പത്ത് താജുദ്ദീൻ്റെ ഭാര്യയാണ്. ബിജെപി പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ് കെ.പി സൗമ്യ. ബിജെപി കതിരൂർ മണ്ഡലം ഖജാൻജി ജിജേഷ് മേനാറത്തിൻ്റെ ഭാര്യയാണ്. ഇടതു മുന്നണിയിൽ നിന്നും വിജയിച്ച എൻ.എസ് ഫൗസി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നാളെ രാവിലെ 10 ന് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168724/chokli-by-election-6769-pollingaddition-and-subtraction-fronts)