---
title: "ചൊക്ലിയിൽ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ  ഷഫ്നയുടെ മൃതദേഹം  ഖബറടക്കി ; പരിശോധനയിൽ കുളിമുറിയിൽ ചോര പുരണ്ട കത്തി കണ്ടെത്തി."
english_title: "Shafna's body found dead in a house well in Chokli was buried;A bloody knife was found in the bathroom."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168712/shafnas-body-found-dead-in-a-house-well-in-chokli-was-burieda-bloody-knife-was-found-in-the-bathroom"
published_at: "2023-12-12T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65786c3f6f70a_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ  ഷഫ്നയുടെ മൃതദേഹം  ഖബറടക്കി ; പരിശോധനയിൽ കുളിമുറിയിൽ ചോര പുരണ്ട കത്തി കണ്ടെത്തി.

> **Lead Summary:** **ചൊക്ലി: ** ചൊക്ലി പുല്ലൂക്കരയിൽ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെട്ടിപ്പാലം സ്വദേശിനി ഷഫ്നയുടെ മൃതദേഹം കബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചൊക്ലി കണ്ണോത്ത് പള്ളിയിലാണ് മൃതദേഹം ഖബറടക്കിയത്. സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം ഊർജിതമാക്കി.

## Article Content

**ചൊക്ലി: ** ചൊക്ലി പുല്ലൂക്കരയിൽ ഭർതൃഗൃഹത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെട്ടിപ്പാലം സ്വദേശിനി ഷഫ്നയുടെ മൃതദേഹം കബറടക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചൊക്ലി കണ്ണോത്ത് പള്ളിയിലാണ് മൃതദേഹം ഖബറടക്കിയത്. സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം ഊർജിതമാക്കി.

പുല്ലൂക്കരയിൽ കാരപ്പൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിൻ്റെ ഭാര്യ പെട്ടിപ്പാലം ആശാരി പുളിക്കൽ വീട്ടിൽ ഷഫ്നയെയാണ് കഴിഞ്ഞ ദിവസം ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കിണറിനോട് ചേർന്നുള്ള കുളിമുറിയിൽ നിന്നും രക്തം പുരണ്ട കത്തി കണ്ടെടുത്തു.

കത്തി വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്കയച്ചിട്ടുണ്ട്. മൃതദേഹത്തിൻ്റെ കഴുത്തിലും, കൈത്തണ്ടയിലും മുറിവുകൾ ഉള്ളതായും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്. യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഫോറൻസിക് സർജൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറഞ്ഞു.സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം തന്നെ എ.എസ്.പിക്ക് പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168712/shafnas-body-found-dead-in-a-house-well-in-chokli-was-burieda-bloody-knife-was-found-in-the-bathroom)