---
title: "തലശേരിയിൽ വൻ കവർച്ച ; പൂട്ടിയിട്ട വീട്ടിൽ നിന്ന് പട്ടാപകൽ നാലര ലക്ഷം രൂപ കവർന്നു"
english_title: "Four and a half lakh rupees were stolen from a locked house in broad daylight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168651/four-and-a-half-lakh-rupees-were-stolen-from-a-locked-house-in-broad-daylight"
published_at: "2023-12-12T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657827370c2a0_Untitled-10_copy.jpg"
keywords: []
---

# തലശേരിയിൽ വൻ കവർച്ച ; പൂട്ടിയിട്ട വീട്ടിൽ നിന്ന് പട്ടാപകൽ നാലര ലക്ഷം രൂപ കവർന്നു

> **Lead Summary:** **തലശേരി: **തലശേരി ചിറക്കര മോറ കുന്ന് നേതാജി റോഡിലെ സുക്രൂസിൽ എം.കെ.മുഹമ്മദ് നവാസിൻ്റെ വീട്ടിൽ നിന്നാണ് പണം കവർച്ച ചെയ്തത്. മാഹിയിലെ ബിസിനസുകാരനായ നവാസ് കടയിലേക്കും, സ്വകാര്യ സ്കൂൾ ജീവനക്കാരിയായ ഭാര്യയും കുട്ടികളും വീട് പൂട്ടി സ്കൂളിൽ പോയ സമയത്താണ് കവർച്ച നടന്നത്.

## Article Content

**തലശേരി: **തലശേരി ചിറക്കര മോറ കുന്ന് നേതാജി റോഡിലെ സുക്രൂസിൽ എം.കെ.മുഹമ്മദ് നവാസിൻ്റെ വീട്ടിൽ നിന്നാണ് പണം കവർച്ച ചെയ്തത്. മാഹിയിലെ ബിസിനസുകാരനായ നവാസ് കടയിലേക്കും, സ്വകാര്യ സ്കൂൾ ജീവനക്കാരിയായ ഭാര്യയും കുട്ടികളും വീട് പൂട്ടി സ്കൂളിൽ പോയ സമയത്താണ് കവർച്ച നടന്നത്.

സ്കൂൾ കഴിഞ്ഞ വന്ന കുട്ടികൾ വാതിൽ തുറക്കാൻ പറ്റാത്തതിനെ തുടർന്നുള്ള പരിശോധനയിലാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. മുറിയിലെ ഷെൽഫിൽ കവറിൽ സൂക്ഷിച്ച് വെച്ചതായിരുന്നു പണം. വീടിന് ചുറ്റം മോഷ്ടാക്കൾ മണ്ണെണ്ണ ഒഴിച്ചിട്ടുണ്ട്. പരിസരത്തെ വീടുകളിൽ ആളില്ലാത്തതും മോഷ്ടാക്കൾക്ക് സൗകര്യമായി.

കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടായള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തി.  വീട്ടുടമ നവാസ് തലശേരി പോലിസിൽ പരാതി നൽകി. തലശേരി എസ്.ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്ന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168651/four-and-a-half-lakh-rupees-were-stolen-from-a-locked-house-in-broad-daylight)