---
title: "ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; സ്വർണ വിലയില്‍ വന്‍ ഇടിവ് "
english_title: "At the lowest rate of December;Gold price fell down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168624/at-the-lowest-rate-of-decembergold-price-fell-down"
published_at: "2023-12-12T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65780271bcfbf_Untitled-8_copy.jpg"
keywords: []
---

# ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ; സ്വർണ വിലയില്‍ വന്‍ ഇടിവ് 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 740 രൂപയുടെ ഇടിവാണ് ഉണ്ടായത്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 740 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,400 രൂപയാണ്.  പവന് ശനിയാഴ്ച 440 രൂപയും ഇന്നലെ 160 രൂപയും കുറഞ്ഞിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണി വില 5675 രൂപയാണ്.

18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞു വില 4710 രൂപയുമാണ് വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ രണ്ട് രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168624/at-the-lowest-rate-of-decembergold-price-fell-down)