---
title: "#voting |  പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ  ഉപതെരഞ്ഞെടുപ്പിനായുള്ള  വോട്ടിംഗ്  ആരംഭിച്ചു."
english_title: "The #Panoor Block Panchayat started #voting voting on the #Division of the# Panoor Block Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168614/the-panoor-block-panchayat-started-voting-voting-on-the-division-of-the-panoor-block-panchayat"
published_at: "2023-12-12T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577f9f78c493_Untitled-7_copy.jpg"
keywords: []
---

# #voting |  പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ  ഉപതെരഞ്ഞെടുപ്പിനായുള്ള  വോട്ടിംഗ്  ആരംഭിച്ചു.

> **Lead Summary:** **പാനൂർ:(**www.panoornews.in) പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാരംഭിച്ച വോട്ടിംഗ് വൈകിട്ട് ആറിന് അവസാനിക്കും.

## Article Content

**പാനൂർ:(**www.panoornews.in) പാനൂർ ബ്ലോക്ക് പഞ്ചായത്ത് ചൊക്ലി ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ ഏഴിനാരംഭിച്ച വോട്ടിംഗ് വൈകിട്ട് ആറിന് അവസാനിക്കും.

തീർത്ഥ അനൂപ് (സിപിഐഎം), നജ്‌മ തൈപ്പറമ്പത്ത് (മുസ്ലിം ലീഗ്), കെ പി സൗമ്യ (ബിജെപി) എന്നിവരാണ് സ്ഥാനാർഥികൾ. തീർത്ഥ അനൂപ് ഒളവിലം രാമകൃഷ്ണ സ്കൂ‌ളിൽ വോട്ട് രേഖപ്പെടുത്തും. മറ്റു രണ്ടു സ്ഥാനാർഥികളും ഡിവിഷൻ പരിധിയിലെ വോട്ടർമാരല്ല. ചൊക്ലി വിപി ഓറിയൻ്റൽ ഹൈസ്‌കൂൾ. ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം യുപി, കവിയൂർ പാറക്കണ്ടി മുസ്ലിം യുപി, ചൊക്ലി യുപി എന്നി സ്കൂളുകളിലായി 10 ബുത്തുകളാണുള്ളത്.

104 കന്നി വോട്ടർമാർ ഉൾപ്പെടെ ആകെ 6400 വോട്ടർമാരുണ്ട്. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ സി സി ജോഷിയുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ്. എൽഡിഎഫ് ഭരിക്കുന്ന പാനൂർ ബ്ലോക്കിൽ നിലവിൽ പ്രതിപക്ഷമില്ല. ചൊക്ലി ഡിവിഷനിലെ അംഗം എൻ എസ് ഫൗസി സർക്കാർ ജോലിയിൽ പ്രവേശിച്ചതി നാൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168614/the-panoor-block-panchayat-started-voting-voting-on-the-division-of-the-panoor-block-panchayat)