---
title: "നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി"
english_title: "The relative woman was shocked and killed fours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168587/the-relative-woman-was-shocked-and-killed-fours"
published_at: "2023-12-12T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577e7a713f81_6577e25e2d632_Untitled-2-web.jpg"
keywords: []
---

# നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

> **Lead Summary:** **പാലക്കാട്: **നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വണ്ണാമട തുളസി ന​ഗർ മധുസൂദനന്റെ മകൻ ഋത്വികാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ​ദാസാണ്. രാത്രി വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം.

## Article Content

**പാലക്കാട്: **നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വണ്ണാമട തുളസി ന​ഗർ മധുസൂദനന്റെ മകൻ ഋത്വികാണ് മരിച്ചത്. സംഭവത്തിനു പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ​ദാസാണ്. രാത്രി വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം.

സംഭവത്തിനു പിന്നാലെ കഴുത്തിനു സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ദീപ്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ മാനസിക ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി. ആരോ​ഗ്യ നില ​ഗുരുതരമായതിനെ തുടർന്ന് ദീപ്തിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168587/the-relative-woman-was-shocked-and-killed-fours)