---
title: "ചൊക്ലി സ്വദേശിനിയായ ഭർതൃമതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ; ഷഫ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ, നാളെ പരിയാരത്ത്  പോസ്റ്റ്മോർട്ടം"
english_title: "Mysteriousness in the case of Chokli's native wife being found dead in the house well;Relatives say that Shafna will never commit suicide, and the postmortem will be conducted tomorrow at Pariyarat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168509/mysteriousness-in-the-case-of-choklis-native-wife-being-found-dead-in-the-house-wellrelatives-say-that-shafna-will-never-commit-suicide-and-the-postmortem-will-be-conducted-tomorrow-at-pariyarat"
published_at: "2023-12-11T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65772b32d6be7_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി സ്വദേശിനിയായ ഭർതൃമതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ; ഷഫ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ, നാളെ പരിയാരത്ത്  പോസ്റ്റ്മോർട്ടം

> **Lead Summary:** **ചൊക്ലി: **ചൊക്ലി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഷെഫ്നയെയാണ് പുല്ലൂക്കര കാരപ്പൊയിലിലുള്ള ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരപ്പൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിൻ്റെ ഭാര്യയാണ് ഷഫ്ന.

## Article Content

**ചൊക്ലി: **ചൊക്ലി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ചൊക്ലി പെട്ടിപ്പാലം സ്വദേശിനി ഷെഫ്നയെയാണ് പുല്ലൂക്കര കാരപ്പൊയിലിലുള്ള ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരപ്പൊയിലിലെ പുത്തലത്ത് വീട്ടിൽ റയീസിൻ്റെ ഭാര്യയാണ് ഷഫ്ന.

അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ എ.സി.പിക്ക് പരാതി നൽകി. ഇതേ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി.

ഭർതൃവീട്ടിൽ പല പ്രശ്നങ്ങളും ഷഫ്ന നേരിട്ടതായി ബന്ധുക്കൾ പറഞ്ഞു. സമാധാനമില്ലെന്നും തന്നെ കൂട്ടിക്കൊണ്ടു പോകണമെന്നും ഷഫ്ന ആവശ്യപ്പെട്ടിരുന്നു. ഭർതൃവീട്ടിൽ വച്ച് ഷഫ്നയുടെ സ്വർണം കാണാതായതും, പൊലീസ് ഇടപെടലിലൂടെയാണ് തിരിച്ച് കിട്ടിയതെന്നും പിന്നീടാ പ്രശ്നം ഒത്തുതീർപ്പാക്കിയതായും ഷഫ്നയുടെ മാതൃസഹോദരൻ മഹമൂദ് പറഞ്ഞു.

കൃത്യമായി നിസ്കാരം തുടരുന്ന പെൺകുട്ടിയാണ് ഷഫ്നയെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഷഫ്നയുടെ ഉപ്പയുടെ അനുജനും പറഞ്ഞു. കഴുത്തിലും, കൈത്തണ്ടയിലും, നെറ്റിയിലും മുറിവേറ്റ പാടുകളുള്ളതായും, ഇതെല്ലാം ദുരൂഹതയുളവാക്കുന്നതാണെന്നും എ സി പി ക്ക് നൽകിയ പരാതിയിൽ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168509/mysteriousness-in-the-case-of-choklis-native-wife-being-found-dead-in-the-house-wellrelatives-say-that-shafna-will-never-commit-suicide-and-the-postmortem-will-be-conducted-tomorrow-at-pariyarat)