---
title: "ചൊക്ലിയിൽ യുവതി ഭർതൃവീട്ടിലെ  കിണറ്റിൽ മരിച്ച നിലയിൽ"
english_title: "In Chokli, the woman was found dead in the well of her husband's house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168413/in-chokli-the-woman-was-found-dead-in-the-well-of-her-husbands-house"
published_at: "2023-12-11T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576d060bebe0_Untitled-9_copy.jpg"
keywords: []
---

# ചൊക്ലിയിൽ യുവതി ഭർതൃവീട്ടിലെ  കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** **ചൊക്ലി**: ചൊക്ലി പെട്ടിപ്പാലം സ്വദേശിനിയായ യുവതിയെ പുല്ലൂക്കര കാരപൊയിലിലുള്ള ഭർതൃ വിട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.. പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷഫ്ന [ 26 ] യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കിണറ്റിൽ കാണപ്പെട്ടത്.

## Article Content

**ചൊക്ലി**: ചൊക്ലി പെട്ടിപ്പാലം സ്വദേശിനിയായ യുവതിയെ പുല്ലൂക്കര കാരപൊയിലിലുള്ള ഭർതൃ വിട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.. പെട്ടിപ്പാലത്തെ ആശാരി പുളിക്കൽ ഷഫ്ന [ 26 ] യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കിണറ്റിൽ കാണപ്പെട്ടത്.

കാര പൊയിലിലെ പുത്തലത്ത് വീട്ടിൽ റയിസിന്റെ ഭാര്യയാണ് സഫ്ന. അഞ്ച് വർഷം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. നാലു വയസുകാരിയായ സബാ മറിയ ഏക മകളാണ്. പ്രവാസിയായ റയീസ് ഇപ്പോൾ നാട്ടിലാണ്.

മൃതദേഹം അഗ്നിശമന സേന എത്തി പുറത്തെടുത്ത് തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. ആർ.ഡി.ഒ. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് ചൊക്ലി പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168413/in-chokli-the-woman-was-found-dead-in-the-well-of-her-husbands-house)