---
title: "#obituary|  നാടക പ്രവർത്തകൻ അശോകൻ കതിരൂരിൻ്റെ സഹോദരൻ സതീഷ് കതിരൂർ നിര്യാതനായി"
english_title: "#Actor Ashokan Kathirur's# brother Satish #Kathirur #passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168365/actor-ashokan-kathirurs-brother-satish-kathirur-passed-away"
published_at: "2023-12-11T11:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576a95caf881_Untitled-6_copy.jpg"
keywords: []
---

# #obituary|  നാടക പ്രവർത്തകൻ അശോകൻ കതിരൂരിൻ്റെ സഹോദരൻ സതീഷ് കതിരൂർ നിര്യാതനായി

> **Lead Summary:** **കതിരൂർ : **പുതിയ തെരുവിന് സമീപം ചിമ്മാലിമെട്ട ശിവദത്തിൽ സതീഷ് കതിരൂർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് വള്ള്യായി വാതകശ്മശാനത്തിൽ. അമച്വർ നാടകങ്ങളിലും സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ നാടകങ്ങളിലും അഭിനേതാവായും, പിന്നണിയിൽ സംഗീത നിയന്ത്രണം, ദീപ വിതാനം എന്നിവയിലും കാൽ നൂറ്റാണ്ടിലേറെ സജീവമായിരുന്നു.

## Article Content

**കതിരൂർ : **പുതിയ തെരുവിന് സമീപം ചിമ്മാലിമെട്ട ശിവദത്തിൽ സതീഷ് കതിരൂർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് വള്ള്യായി വാതകശ്മശാനത്തിൽ. അമച്വർ നാടകങ്ങളിലും സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ നാടകങ്ങളിലും അഭിനേതാവായും, പിന്നണിയിൽ സംഗീത നിയന്ത്രണം, ദീപ വിതാനം എന്നിവയിലും കാൽ നൂറ്റാണ്ടിലേറെ സജീവമായിരുന്നു.

സികെജി തിയറ്റേഴ്സിന്റെ ധർമ്മപത്നിയാണ് ഒടുവിലത്തെ നാടകം. മിമിക്രി - മോണോ ആക്ട് രംഗത്തിലൂടെയായിരുന്നു കലാപ്രവർത്തനത്തിന് തുടക്കമിട്ടത്. ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം ജില്ലാ കമ്മിറ്റിയംഗവും, കൂത്തുപറമ്പ് യൂണിറ്റ് പ്രസിഡന്റുമാണ്. ഭാര്യ : ശ്രീജ (കനറാ ബാങ്ക്, പാനൂർ) മക്കൾ : വൈഷ്ണവ്, ചന്ദന(വിദ്യാർഥിനി ). സഹോദരങ്ങൾ: നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ തങ്കമണി കതിരൂർ (തിരുവനന്തപുരം), പരേതനായ നാടക പ്രവർത്തകൻ അശോകൻ കതിരൂർ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168365/actor-ashokan-kathirurs-brother-satish-kathirur-passed-away)