---
title: "#KSU |  നവകേരള ബസിനെതിരെ ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, അത് ജനാധിപത്യ രീതി അല്ല ; തുടരില്ലെന്ന് കെ എസ് യു "
english_title: "The shoes thrown against the Navakerala bus was an emotional protest, which is not a democratic way KSU will not continue"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168359/the-shoes-thrown-against-the-navakerala-bus-was-an-emotional-protest-which-is-not-a-democratic-way-ksu-will-not-continue"
published_at: "2023-12-11T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576a437999cc_Untitled-5_copy.jpg"
keywords: []
---

# #KSU |  നവകേരള ബസിനെതിരെ ഷൂ ഏറിഞ്ഞത് വൈകാരിക പ്രതിഷേധം, അത് ജനാധിപത്യ രീതി അല്ല ; തുടരില്ലെന്ന് കെ എസ് യു 

> **Lead Summary:** ** **മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ രംഗത്ത്. സമരത്തെ ഡിവൈഎഫ്ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണ്. ഗുണ്ടകളെ പിണറായി വിജയന്‍റെ വാഹനത്തിന് അകമ്പടി കൊണ്ട് പോകുകയാണ്.

## Article Content

** **മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ രംഗത്ത്. സമരത്തെ ഡിവൈഎഫ്ഐ കൈയ്യൂക്ക് കൊണ്ട് നേരിടുകയാണ്. ഗുണ്ടകളെ പിണറായി വിജയന്‍റെ വാഹനത്തിന് അകമ്പടി കൊണ്ട് പോകുകയാണ്.

നവകേരള സദസിന്‍റെ  സംരക്ഷണ ചുമതല ഗുണ്ടകളെ ഏൽപ്പിച്ചോയെന്നും അദ്ദേഹം ചോദിച്ചു. ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമായിരുന്നു. അത് സമരമാർഗം അല്ല. അത് ജനാധിപത്യ രീതി അല്ല.

കേസിൽ അറസ്റ്റിൽ ആയ സഹപ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അവര്‍ക്ക് നിയമ സഹായം നൽകും. ഷൂ എറിഞ്ഞത്തിന്‍റെ പേരിൽ അവരെ ഒറ്റപ്പെടുത്തില്ല.

സംസ്ഥാന വ്യാപകമായി അത്തരം സമരം ഉണ്ടാകില്ല. നവകേരള സദസ്സിനും അക്രമത്തിനും എതിരെ  സമരം ശക്തമായി തുടരും. ആഭാസ യാത്ര ആണ് പിണറായി വിജയന്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടേത് വെല്ലുവിളിയാണ്. വെല്ലുവിളി കൊണ്ട് സമരം ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168359/the-shoes-thrown-against-the-navakerala-bus-was-an-emotional-protest-which-is-not-a-democratic-way-ksu-will-not-continue)