---
title: "#PRKurup  |  സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരു ന്ന പി.ആർ.കുറുപ്പിൻ്റെ 23-ാം ചരമവാർഷികാചരണ പരിപാടികൾ 18-ന് പതാകാദിനാചരണത്തോടെ തുടങ്ങും."
english_title: "The 23rd #death #anniversary# celebrations of #socialist leader and former #minister PR Kurup will begin on the 18th with the# Flag Day #celebrations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168353/the-23rd-death-anniversary-celebrations-of-socialist-leader-and-former-minister-pr-kurup-will-begin-on-the-18th-with-the-flag-day-celebrations"
published_at: "2023-12-11T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65769e7cc9873_Untitled-3_copy.jpg"
keywords: []
---

# #PRKurup  |  സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരു ന്ന പി.ആർ.കുറുപ്പിൻ്റെ 23-ാം ചരമവാർഷികാചരണ പരിപാടികൾ 18-ന് പതാകാദിനാചരണത്തോടെ തുടങ്ങും.

> **Lead Summary:** **പാനൂർ **സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരു ന്ന പി.ആർ.കുറുപ്പിൻ്റെ 23-ാം ചരമവാർഷികാചരണ പരിപാടികൾ 18-ന് പതാകാദിനാചരണത്തോടെ തുടങ്ങും. പ്രഭാതഭേരിയും നടത്തും. രാവിലെ 9.30-ന് പുത്തൂരിലെ സ്മൃതിമണ്ഡപത്തിൽ സ്മൃതിദീപം തെളിയിക്കും.

## Article Content

**പാനൂർ **സോഷ്യലിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരു ന്ന പി.ആർ.കുറുപ്പിൻ്റെ 23-ാം ചരമവാർഷികാചരണ പരിപാടികൾ 18-ന് പതാകാദിനാചരണത്തോടെ തുടങ്ങും. പ്രഭാതഭേരിയും നടത്തും. രാവിലെ 9.30-ന് പുത്തൂരിലെ സ്മൃതിമണ്ഡപത്തിൽ സ്മൃതിദീപം തെളിയിക്കും.

പുഷ്പാർച്ചനയും നടത്തും. തുടർന്ന് പി.ആർ.കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ.ചന്ദ്രശേഖരൻ, കെ.കുഞ്ഞിരാമക്കുറുപ്പ് അനുസ്മരണം ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ഇ.പി.ദാമോദരൻ ഉദ്ഘാടനം ചെയ്യും. 26 മുതൽ അഖിലകേരള പി.ആർ. സ്വർണമെഡൽ ചിത്രോത്സവം, തൊഴിലാളി,

സഹകാരി സംഗമം, സർവകക്ഷി അനുസ്മരണം, യുവജന -വിദ്യാർഥി നിശാക്യാമ്പുകൾ, ബാലരംഗം ബാലമേള എന്നി വയും സംഘടിപ്പിക്കും. 2024 ജനുവരി 17-ന് കുന്നോത്തുപറമ്പിൽ അനുസ്മരണറാലി യോടെയാണ് സമാപനം. യോഗത്തിൽ സംഘാടകസമിതി ചെയർമാൻ എൻ.ധനഞ്ജയൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168353/the-23rd-death-anniversary-celebrations-of-socialist-leader-and-former-minister-pr-kurup-will-begin-on-the-18th-with-the-flag-day-celebrations)