---
title: "നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് ; 4 പേര്‍ അറസ്റ്റില്‍ "
english_title: "Attempted murder case filed against KSU workers who threw shoes at Navakerala bus;4 people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168345/attempted-murder-case-filed-against-ksu-workers-who-threw-shoes-at-navakerala-bus4-people-were-arrested"
published_at: "2023-12-11T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657694edbf7dd_Untitled-1_copy.jpg"
keywords: []
---

# നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ് ; 4 പേര്‍ അറസ്റ്റില്‍ 

> **Lead Summary:** ** **പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ നാലു പേർ അറസ്റ്റിൽ. ജിബിൻ ദേവകുമാർ, ജെയ്ഡൻ, ബേസിൽ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ് ബേസിൽ വർഗീസ്.

## Article Content

** **പെരുമ്പാവൂരിൽ നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസിൽ നാലു പേർ അറസ്റ്റിൽ. ജിബിൻ ദേവകുമാർ, ജെയ്ഡൻ, ബേസിൽ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയാണ് ബേസിൽ വർഗീസ്.

ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. മനഃപൂർവമായ നരഹത്യാശ്രമം ചൂണ്ടിക്കാട്ടി. ഐ.പി.സി. 308, ഐ.പി.സി. 353, ഐ.പി.സി. 283 എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.

ഞായറാഴ്ച വെെകീട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനുനേരെ ഷൂ ഏറുണ്ടായത്. പെരുമ്പാവൂരിൽനിന്നു കോതമംഗലത്തെ നവകേരള സദസ്സിനായി പോകും വഴിയാണ് ഓടയ്ക്കാലിയിലെത്തിയപ്പോൾ ഏറുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168345/attempted-murder-case-filed-against-ksu-workers-who-threw-shoes-at-navakerala-bus4-people-were-arrested)