---
title: "വ്യാജ ഫെയ്സ്ബുക്കുണ്ടാക്കി സഹായത്തിന് സന്ദേശമയച്ച് തലശേരി സ്വദേശിനിയുടെ കാൽലക്ഷം തട്ടിയെടുത്തു"
english_title: "A woman from Thalassery was robbed of a quarter of a lakh by creating a fake Facebook and sending a message for help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/168038/a-woman-from-thalassery-was-robbed-of-a-quarter-of-a-lakh-by-creating-a-fake-facebook-and-sending-a-message-for-help"
published_at: "2023-12-09T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65741f5eca12f_Untitled-6_copy.jpg"
keywords: []
---

# വ്യാജ ഫെയ്സ്ബുക്കുണ്ടാക്കി സഹായത്തിന് സന്ദേശമയച്ച് തലശേരി സ്വദേശിനിയുടെ കാൽലക്ഷം തട്ടിയെടുത്തു

> **Lead Summary:** **തലശേരി**വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാമ്പത്തിക സഹായത്തിന് സന്ദേശമയച്ച് യുവതിയുടെ കാൽലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം അപഹരിച്ചു.

## Article Content

**തലശേരി**വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് സാമ്പത്തിക സഹായത്തിന് സന്ദേശമയച്ച് യുവതിയുടെ കാൽലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് സംഘം അപഹരിച്ചു.

ഒ.വി റോഡിലെ എ.യു ഷമീല (49)യുടെ 25,000 രൂപയാണ് നഷ്‌ടമായത്. ഷമീലയുടെ സുഹൃത്തായ അജ്‌മൽ കക്കോവ് എന്നയാളുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയത്. അജ്‌മലിൻ്റെ ഫെയ്‌സ്‌ബുക്ക് മെസഞ്ചറിൽ നിന്ന് ഷമീലയോട് അടിയന്തരമായി പണം അയക്കാൻ സന്ദേശം ലഭിക്കുകയായിരുന്നു.

ഇത് സത്യമാണെന്ന് കരുതി ഗൂഗിൾപേ വഴി ഷമീല പണമയച്ചു. പിന്നീട് അജ്‌മലിനെ ബന്ധ പ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് നൽകിയ പരാതിയിൽ തലശേരി പോലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/168038/a-woman-from-thalassery-was-robbed-of-a-quarter-of-a-lakh-by-creating-a-fake-facebook-and-sending-a-message-for-help)