---
title: "സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാലൈൻ വേണമെന്ന്  തലശേരി മണ്ഡലം  നവകേരള സദസിൽ പിടിഎ പ്രസിഡൻ്റിൻ്റെ പരാതി ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്‌കൂളിന് മുന്നിൽ രണ്ടിടത്ത് സീബ്രാലൈൻ വരച്ചു."
english_title: "PTA president's complaint in Thalassery Mandal Navakerala Sadas that there should be zebra line on the road in front of the school;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/167905/pta-presidents-complaint-in-thalassery-mandal-navakerala-sadas-that-there-should-be-zebra-line-on-the-road-in-front-of-the-school"
published_at: "2023-12-08T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657331dd70d12_Untitled-1_copy.jpg"
keywords: []
---

# സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാലൈൻ വേണമെന്ന്  തലശേരി മണ്ഡലം  നവകേരള സദസിൽ പിടിഎ പ്രസിഡൻ്റിൻ്റെ പരാതി ; ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്‌കൂളിന് മുന്നിൽ രണ്ടിടത്ത് സീബ്രാലൈൻ വരച്ചു.

> **Lead Summary:** **ചമ്പാട്: ** തലശേരി മണ്ഡലം നവകേരള സദസിൽ നൽകിയ ഒരു പരാതിക്ക് കൂടി പരിഹാരം. റോഡിന് കുറുകെ സീബ്രാലൈൻ വേണമെന്നാവശ്യ പ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് നസീർ ഇടവലത്ത് പൊതുമരാമത്ത് വകുപ്പിന് നൽകിയ പരാതിയാണ് തീർപ്പാക്കിയത്. ദിവസവും നൂറുകണക്കിന് കുട്ടികളെത്തുന്ന ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ സീബ്രാലൈൻ ഇല്ലാത്തതിനാൽ കുട്ടികൾ റോഡ് മുറിച്ചുകടക്കാൻ ഏറെ പാടുപെടുന്നുണ്ടെന്നാണ് സ്കൂൾ പിടിഎ പ്രസിഡൻ്റ് കൂടിയായ നസീർ ഇടവലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നൽകിയത്.

## Article Content

**ചമ്പാട്: ** തലശേരി മണ്ഡലം നവകേരള സദസിൽ നൽകിയ ഒരു പരാതിക്ക് കൂടി പരിഹാരം. റോഡിന് കുറുകെ സീബ്രാലൈൻ വേണമെന്നാവശ്യ പ്പെട്ട് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് നസീർ ഇടവലത്ത് പൊതുമരാമത്ത് വകുപ്പിന് നൽകിയ പരാതിയാണ് തീർപ്പാക്കിയത്. ദിവസവും നൂറുകണക്കിന് കുട്ടികളെത്തുന്ന ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ സീബ്രാലൈൻ ഇല്ലാത്തതിനാൽ കുട്ടികൾ റോഡ് മുറിച്ചുകടക്കാൻ ഏറെ പാടുപെടുന്നുണ്ടെന്നാണ് സ്കൂൾ പിടിഎ പ്രസിഡൻ്റ് കൂടിയായ നസീർ ഇടവലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പരാതി നൽകിയത്.

പരാതിക്ക് ദിവസങ്ങൾക്കകം പരിഹാരവുമുണ്ടായി. ചോതാവൂർ ഹൈസ്കൂൾ ബ്ലോക്കിന് മുന്നിലും, ഹയർ സെക്കൻ്ററി ബ്ലോക്കിലേക്കുള്ള വഴിക്ക് മുന്നിലുമായി രണ്ടിടത്തായി സീബ്രാലൈനുകൾ വെള്ളിയാഴ്ച വരഞ്ഞു. വിദ്യാർത്ഥികൾക്ക് ഗ്രൗണ്ടിലേക്ക് പോകാനും റോഡ് മുറിച്ചു കടക്കേണ്ടതുണ്ട്. സീബ്രാലൈൻ വന്നതോടെ വാഹനയാത്രികർക്ക് ശ്രദ്ധിക്കേണ്ടി വരും. പ്രവൃത്തിക്ക് പി.ഡ.ബ്ല്യു.ഡി അസി.എഞ്ചിനീയർ പി.എം ധന്യ, ഓവർ സിയർമാരായ റമീന, ശിഖ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/167905/pta-presidents-complaint-in-thalassery-mandal-navakerala-sadas-that-there-should-be-zebra-line-on-the-road-in-front-of-the-school)